കറി പൗഡറുകളിലെ കീടനാശിനി, കാസിയ വിൽപ്പനയ്ക്കെതിരെ ഹൈക്കോടതി വിധി നടപ്പിലാക്കണമെന്ന് ലിയാനാർഡോ ജോൺ

Leonardo John
Leonardo John

കണ്ണൂർ: കേരളത്തിലെ വിപണിയിലുള്ള കറി മസാലപ്പൊടികളിലെ കീടനാശിനിയും കറുവപട്ടയ്ക്കു പകരം കാസിയ ചേർക്കുന്നതിനെതിരെയും നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാത്ത ഫുഡ് സെഫ്റ്റി സ്റ്റാൻഡേർഡ് ഓഫ് ഇൻഡ്യയുടെ നടപടി പ്രതിഷേധാർഹമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനും കറുവപ്പെട്ട കർഷകനുമായ ലിയാനോർഡ് ജോൺ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 

പൊതുജനാരോഗ്യത്തെ അട്ടിമറിക്കുകയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ. ഉപഭോക്താവിനെ കാൻസർ, കിഡ്നി ഡാമേജ് തുടങ്ങിയ മാരക രോഗങ്ങൾക്ക് അടിമയാക്കുകയാണ് ചെയ്യുന്നത്. താൻ കേരള ഹൈക്കോതിയിൽ കൊടുത്ത രണ്ടു കേസുകളുടെയും അനുകൂല വിധി നടപ്പിലാക്കാതെ ഒളിച്ചു കളിക്കുകയാണ് ഉദ്യോഗസ്ഥർ ചെയ്യുന്നത്. കിലോഗ്രാമിന് 170 രൂപയ്ക്ക് ഇറക്കുമതി ചെയ്യുന്ന കാസിയ ഇരുപതിലധികം ഇരട്ടി വിലയ്ക്കാണ് കറുവ പട്ടയെന്ന പേരിൽ വിൽപന നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags