ലെന്‍സ്‌ഫെഡ് ജില്ലാ കണ്‍വന്‍ഷന്‍ 27 ന് പിണറായി കൺവെൻഷൻ സെൻ്ററിൽ നടത്തും
കണ്ണൂര്‍ : കെട്ടിട നിര്‍മാണ മേഖലയിലെ സംഘടനയായ ലെന്‍സ്‌ഫെഡ് എന്‍ജിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കണ്‍വെന്‍ഷന്‍ നവംബർ 27 ന് പിണറായി കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ പത്തിന് കെ.വി സുമേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെട്ടിട നിര്‍മാണ ചട്ടങ്ങളും ഉത്തരവുകളും സങ്കീര്‍ണതയിലേക്ക് പോകുകയാണെന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
കെട്ടിട നിര്‍മാണ ചട്ടം ലളിതമാക്കിയാല്‍ മാത്രമേ സാധാരണക്കാരന്റെ വീടെന്ന സ്വപനം യാഥാര്‍ഥ്യമാകുകയുള്ളു. സംസ്ഥാനത്തെ റവന്യൂ ഡിവിഷന്‍ ഓഫിസുകളില്‍ കെട്ടികിടക്കുന്ന ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ എത്രയും വേഗം തീര്‍പ്പാക്കി നല്‍കണമെന്നും സംഘടന ഭാരവാഹികളായ കെ.വി പ്രസീജ്, എ.സി മധുസൂദനന്‍, കെ. പുരുഷോത്തമന്‍, കെ. സജിത്ത്, സി.കെ പ്രശാന്ത് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു