പാൻ കാർഡ് തിരിമറി നടത്തി മറ്റൊരാൾ ഹോം ലോൺ കരസ്ഥമാക്കിയതായി വ്യാപാരിയുടെ പരാതി ; പൊതുമേഖലാ ബാങ്കിനെതിരെ രണ്ടു കോടി രൂപ നഷ്ടപരിഹാരം നൽകാൻ നിയമനടപടി

dfh

കണ്ണൂർ  : കണ്ണൂർ ജില്ലയിലെ ചാലോട് വ്യാപാരിയുടെ പാൻ കാർഡുപയോഗിച്ച് മറ്റൊരാൾക്ക് ഹൗസിങ് ലോൺനൽകി കോടികളുടെ നഷ്ടം വരുത്തിയതിനെതിരെ എസ് ബി ഐ ചാലോട് ബ്രാഞ്ചിനെതിരെ നിയമനടപടി സ്വീകരിച്ചതായി വ്യാപാരിയും കൂത്തുപറമ്പ് ശങ്കരനെല്ലൂരിലെ ശ് ശ്രേയസിൽ  ജി .മധു ഗോപൻകണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തനിക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്ക് പരിഹാരമായി രണ്ടുകോടി രൂപ നൽകാനാണ് ബാങ്ക് അധികൃതർക്കെതിരെ വക്കീൽ നോട്ടീസയച്ചതായി അദ്ദേഹം അറിയിച്ചു.

ബാങ്കിലുള്ള ക്യാഷ് ക്രെഡിറ്റ് ഫെസിലിറ്റി നിരാകരിച്ചപ്പോഴാണ് നടന്ന ചതിയെക്കുറിച്ച് മനസ്സിലായത്. ബാങ്കിൽ അടവ് മുടങ്ങിയ രണ്ടുഹൗസിങ്ങ് ലോണുകൾ ഈ ബേങ്കിൽ തന്റെ പേരിലുള്ളതായി അറിയാൻ കഴിഞ്ഞു. തന്റെ മേൽ വിലാസവും പാൻ കാർഡുമാണ് ഹൗസിങ്ങ് ലോൺ എടുത്ത ചാലോട് സ്വദേശിനിയായ സ്ത്രീ ബാങ്കിൽ ഹാജരാക്കിട്ടുള്ളത്. താന  റിയാതെ ബാങ്കിൽ  നടന്ന തിരിമറിയെ കുറിച്ചു.


എസ്.ബി. ഐ ചാലോട് ശാഖമാനേജരെ കണ്ട് കാര്യം ബോധിപ്പിച്ചപ്പോൾ മറ്റൊരാളുടെ പേരിലുള്ള വായ്പയാണ് ഇതെന്ന് തിരിച്ചറിയുകയും പാൻ കാർഡ് നമ്പർ മാറ്റിശരിയാക്കാമെന്ന് പറഞ്ഞെങ്കിലും ഇതുവരെനടപടിയുണ്ടായില്ല.എസ്.ബി.ഐ അധികൃതരുടെ നിരുത്തരവാദപരമായ നടപടി മൂലം തനിക്ക് സ്വത്തും സമ്പാദ്യവും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളതെന്നും സിബിൽ സ്കോറിൽ കുറവു വന്നത് ബിസിനസിനെ പ്രതികൂലമായി ബാധിച്ചുവെന്നും മധു ഗോപൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

Tags