പന്നിയൂർ തീവയ്പ്പ് കേസിൽ ലീഗ് പ്രവർത്തകരെ കുറ്റവിമുക്തരാക്കി
പയ്യന്നൂർ: പന്നിയൂര്‍ തീവെപ്പ് കേസിൽ മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് സംസ്ഥാന വൈസ് ക്യാപ്റ്റന്‍ സയീദ് പന്നിയൂര്‍ ഉള്‍പ്പെടെയുള്ള ലീഗ് പ്രവര്‍ത്തകരെ വെറുതെ വിട്ടു. പയ്യന്നൂര്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് എം.എസ്.ഉണ്ണികൃഷ്ണനാണ് പ്രതികളെ കുറ്റവിമുക്തരാക്കിയത്.
പന്നിയൂരില്‍ മുസ്ലിം ലീഗ്- സിപിഎം സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി.പി.എം പ്രവര്‍ത്തകനായ പന്നിയൂര്‍ എസ് പി ബസാറിലെ എം.പി.ഷിനില്‍ എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, സ്‌കൂട്ടറും 2012 ഏപ്രില്‍- 15 ന് വെളുപ്പിന് രണ്ടര മണിക്ക് തീവെച്ച് നശിപ്പിച്ചെന്നതായിരുന്നു കേസിനാസ്പദമായ സംഭവം.
തളിപ്പറമ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത് അനേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസില്‍ സഈദ് പന്നിയൂര്‍, കെ.വി.കെ.ഷബീറലി, ടി.പി.ഷിഹാബ്, മുഹമ്മദലി എന്നിവരാണ് പ്രതികള്‍.
കേസില്‍ ഷനില്‍, അച്ഛന്‍ കുഞ്ഞിരാമന്‍, എസ് ഐ രവീന്ദ്രന്‍, സയന്റിഫിക്ക് എക്‌സ്‌പേര്‍ട്ട് അജീഷ് തുടങ്ങി ഒന്‍പത് സാക്ഷികളെ വിസ്തരിച്ചിരുന്നു. കഴിഞ്ഞ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികള്‍ക്ക് വേണ്ടി അഡ്വ.സക്കരിയ്യ കായക്കൂല്‍, അഡ്വ. മുജീബ് റഹ്മാന്‍ എന്നിവര്‍ ഹാജരായി.