'ലയം' ദേശീയ പുരസ്കാരം നടനും സംവിധായകനുമായമഞ്ജുളന് സമ്മാനിക്കും
കണ്ണൂർ:ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ്റെയും (AIMA) കേരള സംഗീത നാടക അക്കാഡമിയുടേയും അംഗീകാരത്തോടെ ഡൽഹിയിൽ പ്രവർത്തിക്കുന്ന ലയം ഓർക്കസ്ട്രാ ആൻഡ് കൽച്ചറൽ ഗ്രൂപ്പിൻ്റെ ദേശീയ പുരസ്കാരം നടനും സംവിധായകനുമായ മഞ്ജുളന് സമ്മാനിക്കും.
ഇരുപത് വർഷത്തോളം ഇന്ത്യക്ക് അകത്തും പുറത്തു മായി 2500 ഇൽ അധികം വേദികളിൽ സോളോ ഡ്രാമ 'കൂനൻ ' അവതരിപ്പിച്ചു റെക്കോർഡ് സൃഷ്ടിക്കുകയും, നാടക സിനിമ രംഗത്ത് നൂതനമായ അഭിനയ പരിശീലന പദ്ധതികൾ ആവിഷ്കരിച്ചു അനവധി മികച്ച ശിഷ്യ സമ്പത്ത് സംഭാവന ചെയ്തതും പരിഗണിച്ചാണ് അവാർഡ്. ഒക്ടോബർ 26 ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് തുകയായ 25,000 രൂപയും പ്രശസ്തിഫലകവും സമ്മാനിക്കുമെന്ന് ലയം പ്രസിഡന്റ് അജി കുമാർ മേടയിൽ അറിയിച്ചു.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ പെരുന്തട്ട സ്വദേശിയാണ് മഞ്ജുളൻ. ഡിസംബർ ഉൾപ്പെടെയുള്ള സിനിമകളിൽ അഭിനയിക്കുകയും പ്രശസ്തമായ കേളു നാടകം സംവിധാനം നിർവഹിക്കുകയും ചെയ്തിട്ടുണ്ട്.