ഓൺലൈൻ ജോലി വാഗ്ദ്ധാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; അഞ്ചുപേർക്കെതിരെ കേസ്

online fraud
online fraud

കണ്ണൂർ: നവ മാധ്യമത്തിലുടെ പരിചയപ്പെട്ട യുവതിക്ക് ഓൺലൈൻ ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തു. വിളമന പേരട്ട സ്വദേശിനിയായ 29 കാരിയുടെ പരാതിയിലാണ് വാട്സാപ്പിലും ഇൻസ്റ്റാഗ്രാമിലും പരിചയപ്പെട്ട കണ്ണൂരിലെ രാധിക, ദക്ഷിണ, പ്രദീപ് സബൽ, മലപ്പുറം സ്വദേശി അജിത്, തൃശ്ശൂരിലെഗൗതം എന്നിവർക്കെതിരെ കേസെടുത്തത്. 

4600 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി വാഗ്ദാനം നൽകി ആഗസ്ത് 12 നും 13 നും തീയതികളിലായി 11,17,460 രൂപ അക്കൗണ്ട് വഴി കൈപറ്റിയ ശേഷം പണം തിരികെ കൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്.

Tags