രാജ്യത്ത് തൊഴിലാളി പക്ഷസർക്കാറുകൾ രൂപപ്പെടണം: ഷാനവാസ് കോട്ടയം
കണ്ണൂർ:കേന്ദ്രസർക്കാറിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾ വിവിധ സംസ്ഥാന സർക്കാറുകൾ തുടരുന്നതായും ഇത്തരം സാഹചര്യത്തിൽ രാജ്യത്ത് തൊഴിലാളി പക്ഷ സർക്കാറുകൾ രൂപപ്പെടണമെന്നും, എഫ് ഐ ടി യു സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം അഭിപ്രായപ്പെട്ടു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ എഫ്. ഐ ടി.യു കണ്ണൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു .
സംസാരിക്കുകയായിരുന്നു അദ്ദേഹം സി മുഹമ്മദ് ഇംതിയാസ്, അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ള്ളിയിൽ അഭിവാദ്യ പ്രസംഗം നടത്തി.പുതിയ കാലാവധിയിലേക്കുള്ള ജില്ലാ ഭാരവാഹികളായി സി മുഹമ്മദ് ഇംതിയാസ് പ്രസി) ജനറൽ സെക്രട്ടറി സാജിദ് കോമത്ത്, ട്രഷറർ വി കെ റസാഖ്, ജില്ലാ സമിതി അംഗങ്ങളായി അസീസ് തലശ്ശേരി, ഹാരിസ് അഞ്ചിലത്ത്, ബിസാദിക്ക് പഴയങ്ങാടി, സമീറ ഇരിക്കൂർ, സുബൈർ ഇരിട്ടി, ഹുസ്ന അഞ്ചരക്കണ്ടി, എന്നിവരെ തെരഞ്ഞെടുത്തു.