കേരളത്തിൽ എൽ.ഡി. എഫ്. സർക്കാർ അധികാര മേറ്റതിന് ശേഷം സർവതല സ്പർശിയായ വികസനമാണ് നടന്നത് : മുഖ്യമന്ത്രി

google news
cm

ധർമശാല : കേരളത്തിൽ എൽ.ഡി. എഫ്. സർക്കാർ അധികാര മേറ്റതിന് ശേഷം സർവതല സ്പർശിയായ വികസനമാണ് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ധർമശാലയിൽ ഹാപ്പിനസ് ഫെസ്റ്റിന്റെ സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ പ്രദേശത്തും എല്ലാ വിഭാഗം ആളുകളിലും വികസനം എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിനുള്ള നടപടികളാണ് 2016 ന് ശേഷം വിവിധ പദ്ധതികളിലൂടെ നടപ്പാക്കി കൊണ്ടിരിക്കുന്നത്. ലൈഫ് മിഷൻ പദ്ധതി വഴി ഇതിനകം നാല് ലക്ഷം കുടുംബങ്ങൾക്ക് വീട് നൽകി കഴിഞ്ഞു. ഇതിലൂടെ ചുരുങ്ങിയത് 16 ലക്ഷം പേർക്ക് സസ്ഥമായി കിടന്നുറങ്ങാനുള്ള കിടപ്പാടമാണ് ലഭിച്ചത്. അവർ ഇത്തരം ഒരു ആശ്രയം സ്വപനത്തിൽ  പോലും കണ്ടു കാണില്ല.

   കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്തും വൻ കുതിപ്പാണ് 2016 ന് ശേഷം ഉണ്ടായത്. പൊതു വിദ്യാലയങ്ങളോട് മുഖം തിരിച്ച് നിന്നവർ പോലും ഇപ്പോൾ പൊതു വിദ്യാലയങ്ങളെ തേടിപ്പോകുന്നു. 2016 ന് മുൻപ് അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പൊതു വിദ്യാലയത്തിൽ കൊഴിയുന്നവ സ്ഥയുണ്ടായി .ഇപ്പോൾ ആ സ്ഥാനത്ത് പത്തു ലക്ഷത്തോളം പേർ വർദ്ധിച്ചു. പൊതു വിദ്യാലയങ്ങളിലെ അക്കാദമിക് നിലവാരവും ഭൗതീക സൗകര്യവും മറ്റു വിദ്യാലയങ്ങളോട് കിടപിടിക്കുന്നവസ്ഥ വന്നതോടെയാണ് വലിയ മാറ്റം ഉണ്ടായത്. പൊതു ജനാരോഗ്യ രംഗത്തും സമാന സ്ഥിതിയിട്ടുള്ള പുരോഗതിയാണ്. ഉണ്ടായതെന്ന്  മുഖ്യ മന്ത്രി പറഞ്ഞു.

  തിര വനന്തപുരത്ത് നവംബർ ആദ്യവാരം നടത്തിയ കേരളീയം പരിപാടി ജനങ്ങൾ ഏറെ ആഹ്ലാദിച്ച ആസ്വദിച്ച പരിപാടികളായിരുന്നു. കേരളത്തിന്റെ നിരവധി വികസന കാര്യങ്ങളും അതോടൊപ്പം ചർച്ച ചെയ്ത വേറിട്ട പരിപാടി പോലെ ഹാപ്പി നസ് ഫെസ്റ്റും ജനങ്ങൾ ഏറ്റെടുത്ത മഹത്തായ പരിപാടിയാണെന്നും കൂട്ടിച്ചേർത്തു.

Tags