തളിപ്പറമ്പിൽ കെ.വി. രത്നദാസ് അനുസ്മരണം സംഘടിപ്പിച്ചു
Jun 20, 2024, 14:23 IST
തളിപ്പറമ്പ്: പുളിമ്പറമ്പ് ആഷസ് കലാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കെ.വി. രത്നദാസ് അനുസ്മരണം സംഘടിപ്പിച്ചു. 42 വർഷമായി ഒത്തുചേർന്ന കൂട്ടുകാർ രത്നദാസുമായുള്ള ഓർമ്മകൾ അനുസ്മരിച്ചു. റിട്ട. ഡപ്യൂട്ടി ലേബർ കമ്മീഷണർ പി.സി. വിജയരാജ് ഉദ്ഘാടനം ചെയ്തു.
കരിയിൽ രാജൻ അധ്യക്ഷത വഹിച്ചു. സി. ലക്ഷ്മണൻ, പി.വി. വത്സരാജൻ, ടി.വി. രവിചന്ദ്രൻ, കരിയിൽ രമേശൻ, പി. രാജൻ, വിജേഷ് വിശ്വം, എം. രഘുനാഥ്, പി. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. സി.വി. മോഹനൻ സ്വാഗതവും വി. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.