ഭിന്നശേഷിക്കാർക്ക് 5000 രൂപ അലവൻസ് നൽകണം; ഒപ്പ് ശേഖരണം തുടങ്ങി

google news
kuttyeri

തളിപ്പറമ്പ: ഭിന്നശേഷിക്കാർക്ക് 5000 രൂപ അലവൻസ് നൽകണമെന്ന്  കുറ്റ്യേരി വില്ലേജ് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻഎ രാജേഷ് ഉദ്ഘാടനം ചെയ്തു. പി രവി അധ്യക്ഷത വഹിച്ചു.പി ഗിരീഷ് സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ ടി വി ഉണ്ണികൃഷ്ണൻ പ്രവർത്തന രേഖ അവതരിപ്പിച്ചു.

convention

മുൻ പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി ബാലകൃഷ്ണൻ, കെ വി മോഹനൻ, പി നളിനി, പി വി ശശിധരൻ, എൻ കെ വാസുദേവൻ എന്നിവർ സംസാരിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കുള്ള നിവേദനം പി ഗിരീഷ് ടി വി ഉണ്ണികൃഷ്ണന് കൈമാറി.

Tags