കുറ്റൂർ ഉണ്ണി മിശിഹാ തീർത്ഥാലയ തിരുനാളിന് ഇന്ന് കൊടിയേറും

kuttoor infant jesus church thirunaal
kuttoor infant jesus church thirunaal

മാതമംഗലം: കുറ്റൂര്‍ അല്‍ഭുത ഉണ്ണിമിശിഹാ തീര്‍ത്ഥാലയം തിരുനാള്‍ ആഘോഷം 12 മുതല്‍ 24 വരെ നടക്കും. 12 ന് വൈകിട്ട് 5 ന് തിരുനാള്‍ കൊടിയേറ്റം. തുടര്‍ന്ന് ജപമാല, ദിവ്യബലി, നൊവേന എന്നീ  കര്‍മങ്ങള്‍ക്ക് ഫാ.ജോര്‍ജ് പൈനാടത്ത് കാര്‍മികത്വം വഹിക്കും.

13 ന് വൈകിട്ട് 5 ന് നടക്കുന്ന തിരുനാള്‍ കര്‍മങ്ങള്‍ക്ക് ഫാ.നിഖില്‍ ജോണ്‍ ആട്ടുകാരനും 14 ന് വൈകിട്ട് 5 ന് ഫാ. ബെന്നി മണപ്പാട്ടും 15 ന് വൈകിട്ട് 5 ഫാ.ജോ ബോസ്‌കോയും 16 ന് വൈകിട്ട് 5 ന് ഫാ.വിപിന്‍ വില്ല്യവും 17 ന് വൈകിട്ട് 5 ന് ഫാ. ഷിജോ എബ്രഹാം, 18 ന് വൈകിട്ട് 5 ന് ഫാ.ആന്‍സില്‍ പീറ്റര്‍, 19-ന് വൈകിട്ട് 5 ന് ഫാ.സന്തോഷ് വില്ല്യം , 20 ന് വൈകിട്ട് 5 ന് ഫാ. ഐബല്‍ പി.ജോണ്‍ 21 ന് വൈകിട്ട് 5 ന് ഫാ. ഷിറോണ്‍ ആന്റണി, 22ന് 4.30 ന് ഫാ ബെന്നി പുത്തുറയില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

22 ന് വൈകിട്ട് 6.30 ന് അത്ഭുത മിശിഹായുടെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചു കൊണ്ട് കുരിശടിയിലേക്ക് അനുഗ്രഹയാത്ര നടക്കും. ആഘോഷമായ തിരുനാള്‍ ദിനമായ 23 ന് രാവിലെ 9 30 ന് ജപമാല, സഘോഷ ദിവ്യബലി, നൊവേന കര്‍മങ്ങള്‍ക്ക് ഫാ. ആന്റണി പയസ് മുഖ്യകാര്‍മികത്വം വഹിക്കും.

Tags