കുറുമാത്തൂർ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതി; പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ കൈമാറ്റം 9 ന്

press meet

കണ്ണൂർ : കുറുമാത്തൂർ പഞ്ചായത്ത്  ലൈഫ് ഭവന പദ്ധതിയിൽ പൂർത്തിയാക്കിയ 125 വീടുകളുടെ താക്കോൽ കൈമാറ്റം 9 ന്  രാവിലെ പത്തിന് പനക്കാട് ഗവ. എൽ.പി സ്‌കൂൾ പരിസരത്ത് മന്ത്രി ശിവൻകുട്ടി നിർവഹിക്കും .ചടങ്ങിൽ എം.വി ഗോവിന്ദൻ എം. - എൽ.എ അധ്യക്ഷത വഹിക്കും. പഞ്ചായ ത്തിൽ 244 പേരുടെ ലിസ്റ്റാണ് ലൈഫ് പദ്ധ തിക്കായി നടപ്പിലാക്കിയത്.

ഇതിൽ 22 പട്ടി കജാതിയിൽപ്പെട്ടവരും ഒരു പട്ടികവർഗകുടുംബവും രണ്ട് മൽസ്യബന്ധന കുടുംബവും അഞ്ച് അതിദരിദ്ര്യരും ലിസ്റ്റിലുണ്ട്. 214 പേർ ജനറൽ വിഭാഗത്തിൽപ്പെട്ടവരാണ്. ഇതിൽ 184 പേരാണ് കരാറിൽ ഒപ്പിട്ടത്. പണി പൂർത്തിയായ 125 വീടുകളുടെ താക്കോൽദാനമാണ് ഇപ്പോൾ നടക്കുന്നത്. 59 വീടുകളുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. 5.93 കോടി രൂപയാണ് ഇതി നായി ചിലവായത്. ജില്ലയിൽ തന്നെ ഇത്രയും വീടുകൾ പൂർത്തിയാക്കുന്ന ആദ്യ പഞ്ചായത്താണ് കുറുമാത്തൂർ. ഇതോടനുബന്ധിച്ച് പനക്കാട് സ്കൂൾ കെട്ടിടോദ്ഘാടനവും നടക്കും.

നബാർഡ് സഹായത്തോടെ രണ്ട് കോടി രൂപ ചിലവ ഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. എട്ട്  ക്ലാസ്‌മുറികളും ഓഫീസ് റൂം, സ്റ്റേജ്, ഡൈനിംഗ് ഹാൾ, കിച്ചൺ, സ്റ്റോർ, ടോറ്റ് സമുച്ചയം എന്നിവ അടങ്ങിയ താണ് പുതിയ കെട്ടിടം. വാർത്താസമ്മേളന ത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് വി.എം സീന, വൈസ് പ്രസിഡണ്ട് രാജീവൻ പാച്ചേനി, സ്ഥിരംസമിതി അധ്യക്ഷൻമാരായ സി. അനിത, സി. സന്തോഷ്‌കുമാർ, പ്രധാന അധ്യാപിക എം. ആശാലത തുടങ്ങിയവർ പങ്കെടുത്തു.

Tags