കുന്നത്തൂർ പാടിയിൽ പുത്തരി ഉത്സവം 28, 29 തീയ്യതികളിൽ നടക്കും
Sep 24, 2024, 09:47 IST
പയ്യാവൂർ: കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷത്തെ പുത്തരി ഉത്സവം 28,29 തീയതികളിൽ നടക്കും.28ന് രാവിലെ 5ന് ഗണപതിഹോമം, 9ന് കലശ പൂജ, വിശേഷാൽ പൂജകൾ, 11ന് വെള്ളാട്ടം എന്നിവ നടക്കും. വൈകിട്ട് 7ന് താഴെ പൊടിക്കളത്ത് പൈങ്കുറ്റി, 7.30ന് വെള്ളാട്ടം എന്നിവ നടക്കും. 29ന് രാവിലെ 10ന് മറുപുത്തരി വെള്ളാട്ടവും ഉണ്ടായിരിക്കുമെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമൻ നായനാർ അറിയിച്ചു.