എല്ലാ വാര്‍ഡിലും വായനശാലയുള്ള ജില്ലയായി കണ്ണൂരിനെ മാറ്റുന്നതിന് പീപ്പിള്‍സ് മിഷന് വേണ്ടി കുടുംബശ്രീയുടെ പുസ്തക ശേഖരണം തുടങ്ങി

google news
book

കണ്ണൂര്‍:വായനയുടെ ചരിത്രം ഉറങ്ങുന്ന പയ്യന്നൂരില്‍,  പൊതുവിടങ്ങള്‍ രൂപീകരിക്കുന്നതിന്റെ ആദ്യ പടിയായ വായനശാലാരൂപീകരണത്തിന് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്ന മികച്ച പിന്തുണ വിളിച്ചോതുന്നതായി പയ്യന്നൂരിലെ കുടുംബശ്രീയുടെ പുസ്തക ശേഖരണ പരിപാടി.

12 തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നായി ഏകദേശം 5000 പുസ്തകങ്ങളാണ് പീപിള്‍സ് മിഷന് കൈമാറിയത്.  പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ പുസ്തകങ്ങള്‍ പീപ്പിള്‍സ് മിഷന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. വി ശിവദാസന്‍ എംപി ഏറ്റുവാങ്ങി. ടി ഐ മധുസൂദനന്‍ എം എല്‍ എ ആധ്യക്ഷം വഹിച്ചു.

പയ്യന്നൂര്‍ നഗരസഭ അദ്ധ്യക്ഷ കെ.വി ലളിത മുഖ്യാതിഥി  ആയി. നഗരസഭ വൈസ് ചെയര്‍മാന്‍ പി വി കുഞ്ഞപ്പന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി പി സമീറ, വി ബാലന്‍, സി ജയ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ ശിവകുമാര്‍, സി ഡി എസ് ചെയര്‍പേഴ്‌സണ്‍മാരായ ലീല പി പി, സുനിത പി വി, സ്മിത സി വി, ആലീസ് ജോയ്, ജയശ്രീ യു, ലത എം കെ, ഇന്ദിര പി വി, ബിന്ദു കെ, വസന്ത ഇ, സുനിത കുമാരി, ബിന്ദു കെ ജി, ഷീബ കെ എന്നിവര്‍ സംസാരിച്ചു.

Tags