കൂടാളിയില്‍ വന്‍തീപിടിത്തം; കടയിലെ എ.സിയും മീറ്ററും കത്തിനശിച്ചു

google news
dsg

 മട്ടന്നൂര്‍: കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പുറകിലെ  ആള്‍പാര്‍പ്പില്ലാത്ത ഒരേക്രര്‍ സ്ഥലം കത്തിനശിച്ചു.  ഞായറാഴ്ച്ച  ഉച്ചയ്ക്ക് ഒരുമണിയോടെയാണ് തീപിടിത്തമുണ്ടായത്. മട്ടന്നൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം വെളളം ചീറ്റി മൂന്നുമണിയോടെ തീയണച്ചു.

 പറമ്പിനോടു ചേര്‍ന്ന കടയിലെ എയര്‍കണ്ടിഷന്‍, ഇലക്ട്രിക് മീറ്ററുകള്‍, പ്‌ളാസ്റ്റിക്ക് ഷീറ്റുകള്‍ എന്നിവ കത്തിനശിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മട്ടന്നൂരില്‍ നിന്നും രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. നാട്ടുകാരുംരക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Tags