കെ.എസ്.യു പ്രവർത്തകനെ മർദ്ദിച്ച എസ്.എഫ്.ഐക്കാരൻ അറസ്റ്റിൽ
Sep 27, 2024, 14:23 IST
കണ്ണൂർ: കെഎസ്‌യു പ്രവർത്തകനെ മർദിച്ച കേസിൽ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ. പെരളശേരി സ്വദേശി അനന്തു ശശീന്ദ്രനെയാണ്(20)എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
അഞ്ചരകണ്ടി സ്വദേശി ദേവകുമാറിന്‍റെ(21) പരാതിയിലാണ് പോലീസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം തോട്ടട ഐടിഐയിൽ കെഎസ്‌യു- എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം നടത്തിയിരുന്നു.
ഇതിനിടെ ദേവകുമാറിനെ എട്ട് എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് മർദിക്കുകയിരുന്നുവെന്നാണ് പരാതി. എട്ട് പേർക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തവെയാണ് അനന്തു അറസ്റ്റിലായത്.