കെ എസ് യു പ്രവർത്തകനെ ആക്രമിച്ച പ്രതികൾക്കെതിരെ നടപടിയെടുക്കണം: കെ എസ് യു നേതാക്കൾ കണ്ണൂർ ഐ.ടി.ഐ പ്രിൻസിപ്പാളിന് നിവേദനം നൽകി
കണ്ണൂർ : ഐ ടി ഐ യിൽ ഒന്നാം വർഷ വിദ്യാർത്ഥി ദേവകുമാറിനെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പലിനെ കാണാൻ ചെന്ന കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുലിന്റെ നേതൃത്വത്തിലുള്ള കെ എസ് യു നേതാക്കളെ ക്യാമ്പസ്സിനുള്ളിൽ എസ് എഫ് ഐ തടഞ്ഞതായി പരാതി.പ്രിൻസിപ്പലിനെ കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞു കെ എസ് യു നേതാക്കളെ തടഞ്ഞത് നേരിയ ഉന്തും തള്ളുമുണ്ടാക്കി.
ഇരു കൂട്ടരും മുദ്രാവാക്യം വിളികളുമായി നടന്നടുത്തപ്പോൾ പൊലീസ് ഇടപെട്ടതോടെയാണ് സ്ഥിതി ശാന്തമായത്.പ്രിൻസിപ്പലിനെ കണ്ട് പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിന് പിന്തുണ ഉണ്ടാവണമെന്നും നിവേദനത്തിലൂടെ ആവശ്യപ്പെട്ടതിന് ശേഷമാണ് കെ എസ് യു നേതാക്കൾ പിരിഞ്ഞു പോയത്.
കോളേജിലേക്ക് കടന്നു വരുന്നവരെ തടയാനും എതിർ ആശയങ്ങളിൽ വിശ്വസിക്കുന്നവരെ ആക്രമിക്കാനും ഇടിമുറികളടക്കമുപയോഗിച്ച് ഭീകര അന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർത്ഥികളെ പഠിക്കാൻ പോലും അനുവദിക്കാതെ മുന്നോട്ട് പോകുന്ന ഒരു സംഘമായി എസ് എഫ് ഐ അധപതിച്ചുവെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ പറഞ്ഞു.
എസ് എഫ് ഐ യുടെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ എസ് യു അറിയിച്ചു.കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് രാഗേഷ് ബാലൻ, ഹരികൃഷ്ണൻ പാളാട്, ആഷിത്ത് അശോകൻ,ആലേഖ് കാടാച്ചിറ, അക്ഷയ് മാട്ടൂൽ, വൈഷ്ണവ് കായലോട്, അർജുൻ ചാലാട്,മുഹമ്മദ് റിബിൻ സി എച്ച്, പ്രകീർത്ത് മുണ്ടേരി, വിസ്മയ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം കൊടുത്തു.മകളുടെ മുൻപിൽ വെച്ച് ഭാര്യയുടെ സ്ത്രിത്വത്തെ അപമാനിച്ച ഭർത്താവിനെതിരെ കേസെടുത്തു.