കണ്ണൂർ സർവ്വകലാശാല സെനറ്റിൽ കെ.എസ്.യു അക്കൗണ്ട് തുറന്നു; രണ്ടു സീറ്റിൽ കന്നി വിജയം

dsg


കണ്ണൂർ : സർവ്വകലാശാല സെനറ്റ് തിരഞ്ഞെടുപ്പിൽ രണ്ടുസീറ്റിൽ കെ എസ് യു വിന് അട്ടിമറി വിജയം.കെ എസ് യു സ്ഥാനാർത്ഥികളായി മത്സരിച്ച ആഷിത് അശോകൻ, സൂര്യ അലക്സ് എന്നിവരാണ് ജയിച്ചത്. ആഷിത്ത് അശോകൻ പ്രൊഫഷണൽ കാറ്റഗറി വിഭാഗത്തിലും, സൂര്യ അലക്സ് റിസർച്ച് വിഭാഗത്തിലുമാണ് വിജയിച്ചത്.

കണ്ണൂർ സർവ്വകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് കെ എസ് യു പ്രതിനിധികൾ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.എം എസ് എഫ് പാനലിൽ മത്സരിച്ച രണ്ടു പേരും വിജയിച്ചു.ഫർഹാന ടി പി, മുഹമ്മദ് ഹസീബ് ടി കെ എന്നിവരാണ് വിജയിച്ചത്. വിജയിച്ച കെ എസ് യു പ്രവർത്തകരെ ആനയിച്ച് കണ്ണുർ നഗരത്തിൽ കെ എസ് യു പ്രവർത്തകർ പ്രകടനം നടത്തി. നേരത്തെ എം.എസ്. എഫിന് മൂന്ന് സീറ്റാണ് ഉണ്ടായിരുന്നത്. 

ഇതു രണ്ടായി കുറഞ്ഞിട്ടുണ്ട്. എസ്.എഫ്.ഐ കഴിഞ്ഞ തവണ യുണ്ടായ ആറു സീറ്റുകൾ നിലനിർത്തി സർവ്വകലാശാലയിൽ കെ.എസ്.യുവിനുണ്ടായ വിജയം വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ സാമ്പിളാണെന്ന് സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസും ജില്ലാ പ്രസിഡൻ്റ് എം.സി അതുലും പറഞ്ഞു. വിജയികളായ കെ.എസ്.യു സ്ഥാനാർത്ഥികളെ സർവ്വകലാശാല ക്യാംപസിൽ നിന്നും ആനയിച്ചു കൊണ്ടുള്ള പ്രകടനമായികണ്ണൂർ ഡി.സി.സി ഓഫിസിൽ സ്വീകരണം നൽകി.

Tags