കെ എസ് ടി എ സംസ്ഥാന സമ്മേളനം കണ്ണൂരിൽ :ദേശീയ ദേശീയ സെമിനാർ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും

google news
dfh

കണ്ണൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഫിബ്രവരി 7 മുതൽ 10 വരെ കണ്ണൂരിൽ നടക്കുമെന്ന്‌ സ്വാഗതസംഘം ചെയർമാൻ എം പി ജയരാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന ദേശീയ സെമിനാർ ഡിസംബർ 3l ന് കാലത്ത്കണ്ണൂർ വെക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ സി പി എം ജനറൽ സിക്രട്ടറി സീതാറ്റം യെച്ചൂരി ഉൽഘാടനം ചെയ്യും.  ജില്ലയിൽ 15 കേന്ദ്രങ്ങളിലായി നടക്കുന്ന മെഗാ സെമിനാർ കൂടെ ദേശീയ സെമിനാറിന്റെ കൂടെ ആരംഭിക്കും.ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന മെഗാ സെമിനാറുകൾ പെരളശ്ശേരിയിൽ പി കെ ശ്രീമതി ടീച്ചറും പഴയങ്ങാടിയിൽ കെ കെ ശൈല ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.'

 സമ്മേനത്തിൻ്റെ ഭാഗമായി ജില്ലയിൽ 1000 വിദ്യാഭ്യസ സംവാദസദസ്സുകൾ ആരംഭിച്ചു കഴിഞ്ഞു. ചരിത്ര- വിദ്യാഭ്യാസ പ്രദർശനം, പൂർവ അദ്യാപക നേതൃസംഗമം, വനിതാസംഗമം തുടങ്ങി വിവിധ പരിപാടികൾ സമ്മളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. സമ്മേളന പരിപടിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ജയരാജൻ പറഞ്ഞു.കെ സി മഹേഷ് ,കെ സി സുധീർ, കെ ശശീന്ദ്രൻ , കെസി സുനിൽ, കെ പ്രകാശൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags