കൂത്തുപറമ്പിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് വിദ്യാർത്ഥി മരിച്ചു

dsg
dsg

കണ്ണൂർ :കൂത്തുപറമ്പ് പാറാലിൽ കെ.എസ്. ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പാട്യം കൊട്ടയോടി യിലെ കളത്രക്കൽ ഹൗസിൽ കെ.സൗജി ത്ത് (19) ആണ് മരിച്ചത്. കണ്ണൂർ തോട്ടട കെ.സൗജിത് ഗവ. ഐ.ടി.ഐ വി ദ്യാർഥിയാണ്. ബുധനാഴ്ച രാത്രി എട്ടരയോടെ കൂത്തുപറമ്പ് -തലശ്ശേരി കെ.എസ്.ടി.പി. റോഡിലായിരുന്നു അപകടം. 

കൂത്തുപറമ്പിൽനിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുകയായി രുന്ന ബസ് സൗജിത്ത് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരി ച്ചു. കളത്രക്കൽ വീട്ടിൽ പ്രേമൻ്റെയും രേഖ യുടെയും മകനാണ്. സഹോദരി: വൈഷ്ണ.

Tags