ഇരിട്ടി പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിന്റെ ബാറ്ററികൾ മോഷണം പോയി

google news
The batteries of the KSRTC bus parked in front of the Iritti police station were stolen

ഇരിട്ടി:  ഇരിട്ടി പോലീസ് സ്റ്റേഷനു മുന്നിൽ നിർത്തിയിട്ട കെഎസ്ആർടിസി ബസിന്റെ ബാറ്ററികൾ മോഷണം പോയി. ചൊവ്വാഴ്ച രാത്രി പോലീസ് സ്റ്റേഷൻ സമീപം നിർത്തിയിട്ട  കണ്ണൂർ - ആറളം റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിന്റെ ബാറ്ററിയാണ് മോഷണം പോയത്.

  രാവിലെ കരിക്കോട്ടക്കരിയിലേക്ക് പോകാനായി ഡ്രൈവർ  വേണ്ടി ബസ് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചപ്പോഴാണ്  ബാറ്ററി മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്. കെഎസ്ആർടിസി അധികൃതർ ഇരിട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ബസിന്റെ സുരക്ഷ കണക്കിലെടുത്താണ് പോലീസ് സ്റ്റേഷനു മുന്നിൽ കെഎസ്ആർടിസി ബസുകൾ രാത്രിയിൽ പാർക്ക് ചെയ്യുന്നതെങ്കിലും ഇവിടെയും കള്ളനെത്തിയത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

Tags