കെ എസ് എഫ് ഇ യിൽ നടക്കുന്നത് സ്ലോ പോയി സൺ രീതി : വി മോഹൻദാസ്

google news
ksfe

കണ്ണൂര്‍ : ജീവനക്കാരോടുള്ള മാനേജ്മെന്റിന്റെ തെറ്റായ നടപടികളില്‍ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ ഫീല്‍ഡ് സ്റ്റാഫ് യൂനിയന്റെ(എഐടിയുസി) നേതൃത്വത്തില്‍ കണ്ണൂര്‍ റീജ്യണല്‍ ഓഫീസിന് മുന്നില്‍ ധര്‍ണാസമരം നടത്തി.

സംസ്ഥാന പ്രസിഡന്റ് അഡ്വ. വി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.. സ്ലോ പോയിസണിങ്ങ് രീതിയാണ് ഇപ്പോൾ കെ എസ് എഫ് ഇ യിൽ നടക്കുന്നതെന്ന് മോഹൻദാസ് ആരോപിച്ചു.ജില്ലാ പ്രസിഡണ്ട് കെ  അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.

എഐടിയു സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണൻ, രാജേഷ്, രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. "പണിയെടുക്കുന്നവരെ പരിഗണിക്കൂ "എന്ന മുദ്രാവാക്ക്യവുമായാണ് സമരത്തിനെത്തിയത്.

കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി നിരവധിയായ തൊഴിൽ വിഷയങ്ങൾ മാനേജ്മെന്റിന് മുമ്പിൽ നേരിട്ടും കത്തുകളായും നൽകിയിട്ടും ഇതൊന്നും ചർച്ച ചെയ്യുന്നതിന് തയ്യാറാകാതെ നിലവിലെ തൊഴിലാളികളെ ഒഴിവാക്കി പുതിയ 3000 ബിസിനസ് പ്രൊമോട്ടർ നിയമനത്തിന് തയ്യാറായ സാഹചര്യത്തിലാണ് സംഘടന റീജിയണൽ ഓഫീസികളിലേക്ക് പ്രതിഷേധ ധർണ്ണകൾ നടത്താൻ തീരുമാനിച്ചത്.

Tags