കെ.എസ്.ഇ.ബി ജീവനക്കാരനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
Oct 23, 2024, 15:14 IST
കണ്ണൂർ: കാണാതായ കെഎസ്ഇബി ജീവനക്കാരന്റെ മൃതദേഹം പുഴയോരത്ത് കണ്ടെത്തി. പയ്യാവൂർ മുത്താറിക്കുളം സ്വദേശി ജോബിഷ്ജോർജിന്റെ(34) മൃതദേഹമാണ് ഇന്ന് കാലത്ത് പത്ത് മണിയോടെ വളപട്ടണം സ്റ്റേഷൻ പരിധിയിലെ പുല്ലൂപ്പിക്കടവിനടുത്തായി കണ്ടെത്തിയത്.
കെ എസ് ഇ ബി ഇരിട്ടി സെക്ഷനിൽ ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 19 മുതൽ ജോബിഷിനെ കാണാനില്ലെന്ന പിതാവ് ജോർജിന്റെ പരാതിയിൽ പയ്യാവൂർ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.