കെ.എസ്.ഇ.ബി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി ആലക്കോട് പിടിയിൽ

Accused in the case of attacking KSEB employee arrested in Alakode
Accused in the case of attacking KSEB employee arrested in Alakode

കാസർകോട്: കാസർകോട് ജില്ലയിലെ നല്ലോംപുഴയില്‍ കെഎസ്ഇബി കരാര്‍ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയിലായി. പ്രതി സന്തോഷ് മാരിപ്പുറമാണ് കസ്റ്റഡിയിലുള്ളത്. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് നിന്നാണ് പ്രതിയെ പിടികൂടിയത്.ചിറ്റാരിക്കാല്‍ പൊലീസാണ് സന്തോഷിനെ കസ്റ്റഡിയില്‍ എടുത്തത്. ആക്രമണത്തിന് ഉപയോഗിച്ച ജീപ്പ് വള്ളിക്കടവില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തകരാറിലായ മീറ്റർ മാറ്റാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരനെയാണ് ഇയാൾ അക്രമിച്ചത്.

Tags