മഹാകാവ്യ മണ്ണ് അഷ്ടമിരോഹിണി ക്കൊരുങ്ങി; കൃഷ്ണഗാഥ സമ്പൂർണ പാരായണം തുടങ്ങി
കണ്ണൂർ: ആദ്യ പച്ചമലയാള കൃതിയായ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ മഹാകാവ്യം പിറന്ന മണ്ണ് ശ്രീകൃഷ്ണ ജന്മാഷ്ടമിക്കൊരുങ്ങി.ചിറക്കൽ കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അമ്മമാരുടെ നേതൃത്വ ത്തിൽ ശനിയാഴ്ച രാവിലെ കൃഷ്ണഗാഥ സമ്പൂർണ പാരായണം ആരംഭിച്ചു.
ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ തിങ്കളാഴ്ച പുലർച്ചെ നാലിന് നടതുറ ക്കൽ, നിർമാല്യ ദർശനം ആറിന് ഗണപതി ഹോമം, അഖണ്ഡനാമ ജപം, 6.30 ന് ആനപ്പുറ ത്ത് ശിവേലി എഴുന്നള്ളത്ത് , 8.30 ന് നവകം, പഞ്ചഗവ്യ പൂജ, 9.30 കലശാഭിഷേക ത്തോടെ ഉച്ചപൂജ, 2.30 ന് അന്നദാനം ,വൈകുന്നേരം ആറിന് ആനപ്പുറത്ത് കാഴ്ച ശീവേലി , 8.30 ന് ദീപാരാധന അർദ്ധരാത്രി ശ്രീകൃഷ്ണ ജന്മമുഹുർത്ത ത്തിൽ 12 മണി മുതൽ അർഘ്യ പൂജ .
ചിറക്കൽ കിഴക്കേക്കര മതിലകം ശ്രീകൃഷ്ണ ക്ഷേത്രത്തിലും വിശേഷാൽ പൂജകളും മാതൃസമിതിയുടെ നേതൃത്വ ത്തിൽ സമ്പൂ ർണ കൃഷ്ണഗാഥ പാരായണവും ഒരുക്കിയിട്ടുണ്ട്.പാർത്ഥസാരഥിക്ക് പ്രത്യേക പ്രതിഷ്ഠാ ശ്രീകോവിലുള്ള അഴീക്കോട് മൊളോളം ശിവക്ഷേത്രത്തിലും കൃഷ്ണാഷ്ടമി വിപുലമായ പരിപാടികളോടെ ആഘോഷിക്കും.അമ്മമാരുടെ കൃഷ്ണഗാഥാ സമ്പൂർണ പാരായണം, ചുവർചിത്ര കലാകാരി എൻ. കെ. ജമുനയുടെ ശ്രീകൃഷ്ണ ചിത്രങ്ങളുടെ പ്രദർശനം എന്നിവയും ഒരുക്കിയിട്ടുണ്ട് അക്ലിയത്ത് ശിവക്ഷേത്രത്തിലും ശ്രീകൃഷ്ണ ജയന്തിയിൽ അമ്മമാരുടെ കൃഷ്ണപ്പാട്ട് പാരായണം ഒരുക്കിയിട്ടുണ്ട്.
സി. എം. എസ്. ചന്തേര മാഷ് സ്മാരക സംഘ വഴക്ക ഗവേഷണ പീഠം ചിങ്ങം കൃഷ്ണപ്പാട്ടു പാരായണ പ്രചാരണ മാസമായി ആചരിക്കുന്നതിൻ്റെ ഭാഗമായി രൂപവത്കരിച്ച കൃഷ്ണപ്പാട്ടു വഴക്കം വാട്സ് ആ പ്പ്കൂട്ടായ്മ മഹാകാവ്യ മണ്ണ് അഷ്ടമിരോഹിണി ക്കൊരുങ്ങി; കൃഷ്ണഗാഥ സമ്പൂർണ പാരായണം തുടങ്ങി. അംഗങ്ങളാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ വിവിധ ക്ഷേത്ര ങ്ങളിൽ കൃഷ്ണഗാഥ സമ്പൂർണ പാരായണം നടത്തി വരുന്നത്.