കെ പി സി സി മാർച്ചിനെതിരെ പൊലീസ് അക്രമത്തിൽ പ്രതിഷേധിച്ച് കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു

google news
martin

കണ്ണൂർ : കോൺഗ്രസ്‌ നടത്തിയ ഡി.ജി.പി ഓഫിസ് മാർച്ചിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ള  നേതാക്കൾക്ക് നേരെയും, പ്രവർത്തകർക്ക് നേരെയും  പോലീസ് നടത്തിയ അക്രമത്തിനെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി .

kpcc

പ്രതിഷേധ പ്രകടനത്തിന് ഡിസിസി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജ്ജ് നേതൃത്വം നൽകി . പ്രകടനത്തിന് ശേഷം പ്രവർത്തകർ കാൾടെക്സ് റോഡ് ഉപരോധിച്ചു .  നേതാക്കളായ അഡ്വ .ടി ഒ മോഹനൻ ,പി ടി മാത്യു ,കെ പ്രമോദ് , കെ സി മുഹമ്മദ് ഫൈസൽ , സുരേഷ് ബാബു എളയാവൂർ ,അഡ്വ. വി പി അബ്ദുൽ റഷീദ് ,അഡ്വ .റഷീദ് കവ്വായി , രജനി രാമാനന്ദ്,ശ്രീജ മഠത്തിൽ ,കൂട്ടിനേഴത്ത്  വിജയൻ ,അതുൽ എം സി ,കായക്കൽ രാഹുൽ ,ലക്ഷ്മണൻ തുണ്ടിക്കോത്ത് , കൂക്കിരി രാജേഷ് ,രാഹുൽ വെച്ചിയോട്ട് ,കല്ലിക്കോടൻ രാഗേഷ് , റോബർട്ട് വെള്ളംവള്ളി ,ഉഷാകുമാരി ,പത്മജ തുടങ്ങിയവർ സംസാരിച്ചു.

കഴിഞ്ഞ ദിവസം കണ്ണൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ ഡി.സി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരുമടക്കം അഞ്ഞൂറിലേറെ പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags