സോഷ്യലിസ്റ്റ് പാർട്ടികളെ അവഗണിക്കാൻ ഒരു ശക്തിക്കുമാവില്ല കെ.പി. മോഹനൻ എം.എൽ.എ

google news
kp mohanan mla

കണ്ണൂർ : ആർ.ജെ ഡി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് നേതാക്കളായി പി. ആർ , അരങ്ങിൽ ശ്രീധരൻ  , കുഞ്ഞിരാമകുറുപ്പ് എന്നിവരെ അനുസ്മരിച്ചു.'' ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡൻ്റും മുൻമന്ത്രിയുമായ
കെ.പി.മോഹനനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.കേരള രാഷ്ട്രീയത്തിലെ വിസ്മരിക്കാൻ പറ്റാത്ത പോരാളികളാണ് പി.ആറും അരങ്ങിലും കുഞ്ഞിരാമകുറുപ്പ് സോഷ്യലിസ്റ്റുകളുടെ ആവേശമായ ഈ നേതാക്കൾ അണികൾക്ക് ആവേശം നൽകി മുൻ നിരയിൽ പ്രവർത്തിച്ചവരാണ് ഇവരുടെ ഓർമ്മകൾ ഇന്നും പ്രസ്ഥാനത്തിന് ആവേശമാണ്. ഇവരുടെ ഊർജം ഉൾകൊണ്ട് പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ അവഗണിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ചടങ്ങിൽ  പുതിയ സംസ്ഥാന ഭാരവാഹികളായ കെ.പി.മോഹനൻ , പി.കെ. പ്രവീൺ, ഉഷരയരോത്ത് എന്നിവർക്ക് സ്വീകരണം നൽകി.
വിവിധ പാർട്ടികളിൽ നിന്ന് വന്നവർക്ക് പതാക നൽകി കെ.പി.മോഹനൻ എം.എൽ എ സ്വീകരിച്ചു .ഷംശൂദ്ധീൻ പി. പതാക സ്വീകരിച്ചു. ചടങ്ങിൽ ജില്ല പ്രസിഡൻ്റ്. വി.കെ.ഗിരിജൻ അദ്ധ്യക്ഷത വഹിച്ചു... പി.കെ പ്രവീൺ , ഉഷ രയരോത്ത് ഒപി .ഷീജ,കെ.പി. ചന്ദ്രൻ മാസ്റ്റർ, കെ.പി. പ്രശാന്ത്,  പി.വൽസരാജ്, രവീന്ദ്രൻ കുന്നോത്ത്, കല്യാട്ട് പ്രേമൻ, ജി.രാജേന്ദ്രൻ , സി.വി.എം,വിജയൻ,ഒ.പി.ഷീജ,ടി.ടി.വി. കുഞ്ഞികൃഷ്ണൻ, ടി.പി.അനന്തൻ മാസ്റ്റർ,പി.ദിനേശൻ' , കെ.പി. പ്രകാശൻ, കെ.മുകുന്ദൻ, പി.വി.ദാസൻ, എ.കെ.ഇബ്രാഹിം പേരാവൂർ, പി.വി.മുകുന്ദൻ കല്യാശ്ശേരി, അഡ്വ: മധുസുദനൻ , ഗോപി കാഞ്ഞിലേരി- മട്ടന്നൂർ , മുഹമ്മദ് കുറുവോളി വി.സ്വരാജ് കെ.കുമാരൻ, സജീന്ദ്രൻ പാലത്തായി , കോക്കാടൻ ലക്ഷ്മണൻ, കെ.പി. രമേശൻ, പി. വി.ഷംസുദ്ധീൻ, പന്ന്യന്നൂർ രാമചന്ദ്രൻ, ഷംശുദ്ധീൻവട്ടക്കൊള്ളി, എന്നിവർ പ്രസംഗിച്ചു

Tags