'കെ.പി കുഞ്ഞികണ്ണൻ വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ സംരക്ഷണം തന്ന നേതാവ്' : കെ.സി വേണുഗോപാൽ
Sep 26, 2024, 14:07 IST
കണ്ണൂർ : വിദ്യാർത്ഥി പ്രവർത്തന കാലത്ത് തനിക്ക് സംരക്ഷണവും അഭയവും തന്ന നേതാവാണ് കെ.പി കുഞ്ഞിക്കണ്ണനെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. പയ്യന്നൂരിൽ വിദ്യാർത്ഥി പ്രവർത്തകനായ കാലത്ത് കെ.പി യുടെ ഓഫീസായിരുന്നു താവളം.
പയ്യന്നൂർ കോളേജിൽ നിന്നും എതിരാളികളുടെ അക്രമണം നേരിട്ട കാലത്ത് കെ.പി തനിക്ക് സംരക്ഷണമൊരുക്കി. ഉദുമ എം.എൽ.എയായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ ഹോസ്റ്റലിലായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്.
കെ.പി പിന്നീട് കാസർകോട് ഡി.സി.സി പ്രസിഡൻ്റായി. അദ്ദേഹവുമായുള്ള അടുപ്പവും വ്യക്തിബന്ധവും എപ്പോഴും മനസിൽ സൂക്ഷിച്ചിരുന്നു. നാട്ടിൽ വരുമ്പോൾ കാണാറുണ്ടെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.