കെ.പി കുഞ്ഞിക്കണ്ണന് കണ്ണൂരിൻ്റെ യാത്രാമൊഴി

kunjikannan
kunjikannan

കണ്ണൂർ : അന്തരിച്ച ഉദുമ മുൻ എം.എൽ.എ കെ പി കുഞ്ഞിക്കണ്ണൻ്റെ മൃതദേഹം കണ്ണൂർ ഡി.സി.സിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ നൂറുകണക്കിനാളുകൾ അന്ത്യാ ജ്ഞലിയർപ്പിച്ചു.

അന്തരിച്ച കോൺഗ്രസ് നേതാവും ഉദുമ മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണൻ (76) ൻ്റെ മൃതദേഹം കണ്ണൂർ ഡി.സി.സിയിൽ വ്യാഴാഴ്ച്ച രാവിലെ 10.30 മുതൽ 12.30 വരെയാണ്  പൊതുദർശനത്തിന് വച്ചത്.നിരവധി നേതാക്കളും പ്രവർത്തകരും അന്തിമോപചാരം അർപ്പിക്കാനെത്തി.

dcc

മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി ഡി.സി. സി ഓഫീസിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ചു. മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,നേതാക്കളായ അജയ് തറയിൽ, ഡി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മേയർ മുസ്ലിഹ് മഠത്തിൽ, മാർട്ടിൻ ജോർജ്,സി.പി.എം നേതാക്കളായ പി.ജയരാജൻ, എം.വി ജയരാജൻ ടി.വി രാജേഷ് തുടങ്ങിയവർ അന്ത്യാ ജ്ഞലിയർപ്പിച്ചി.

dcc

കഴിഞ്ഞ ഏഴിന് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച വാഹനം കണ്ണൂരിൽ ‍ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിൽസയിലിരിക്കെ ഇന്നു രാവിലെയാണ് മരണം സ്ഭവിച്ചത്.

ദീർഘനാൾ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. കെ കരുണാകരർ ഡിഐസി രൂപീകരിച്ചപ്പോൾ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കണ്ണൂർ ഡിസിസിയിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മൃതദേഹം പയ്യന്നൂരിലേ വീട്ടിലേക്ക് കൊണ്ടുപോയി.

Tags