കാണാതായ തേർളായിയിലെ മത്സ്യവിൽപ്പനക്കാരനെ പൊലിസ് കോഴിക്കോട് നിന്നും കണ്ടെത്തി
Aug 12, 2024, 09:52 IST
കണ്ണൂർ : കാണാതായതേർളായി ദ്വീപിലെ മത്സ്യ വിൽപ്പനക്കാരനെ പൊലിസ് കോഴിക്കോട് നിന്നും കണ്ടെത്തി.കഴിഞ്ഞ ഒരു മാസമായി ഇയാളെ കാണാനില്ലെന്ന് ബന്ധുകൾ ശ്രീകണ്ഠാപുരം പൊലിസിൽ പരാതി നൽകിയിരുന്നു. തേറളായിയിലെ പി.പി മുസ്തഫയെ യാ (60)കാണാതായത്. വീട്ടിൽ നിന്നും കോഴികോട്ടേക്ക് മത്സ്യവിൽപ്പനയ്ക്കെന്ന് പറഞ്ഞു പോയതാണെന്നും തിരിച്ചെത്തിയിട്ടില്ലെന്നുമാണ് ഉമ്മ ശ്രീകണ്ഠപുരം പൊലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഇതേ തുടർന്ന് പൊലിസ് കേസെടുത്ത് കോഴിക്കോടും ബന്ധുവീടുകളിലും തെരച്ചിൽ നടത്തിയെങ്കിലും മുസ്തഫയെ കണ്ടെത്താനായിരുന്നില്ല. എന്നാൽ ഗ്രാമപഞ്ചായത്ത് അംഗം മൂസാൻ കുട്ടിയുടെ നേതൃത്വത്തിലും നാട്ടുകാർ അന്വേഷണം നടത്തി വരുന്നതിനിടെയാണ് മുസ്തഫ കോഴിക്കോട് തന്നെയുണ്ടെന്ന് വിവരം ലഭിച്ചത്. ഇതേ തുടർന്ന് പൊലിസിൽ വിവരമറിയിക്കുകയായിരുന്നു.