കൂട്ടുപുഴയിൽ കഞ്ചാവുമായി കൊയിലാണ്ടി സ്വദേശികൾ അറസ്റ്റിൽ

koottupuzha drug
koottupuzha drug

കണ്ണൂർ: കര്‍ണാടകയില്‍ നിന്നും ബുള്ളറ്റില്‍ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടികൂടി. കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി (32), ആര്‍.അഖിലേഷ് (31) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. രാജീവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധനയ്ക്കിടയില്‍ പിടികൂടിയത്. ഇവരില്‍ നിന്നും 240 ഗ്രാം കഞ്ചാവും കടത്താന്‍ ഉപയോഗിച്ച വാഹനവും പിടികൂടി. 

koottupuzha drug

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പ്രമാണിച്ച് ശക്തമായ പരിശോധനയാണ് കേരള-കര്‍ണാടക അതിര്‍ത്തിയായ കൂട്ടുപുഴയില്‍ എക്‌സൈസ് നടത്തുന്നത്. ആഗസ്റ്റ് 14 നു ആരംഭിച്ച സ്‌പെഷ്യല്‍ ഡ്രൈവില്‍ ചെക്‌പോസ്റ്റില്‍ ഇതുവരെ അഞ്ചോളം മയക്കുമരുന്ന് കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.

എക്‌സൈസ് സംഘത്തില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.വി.പ്രകാശന്‍, സി.അഭിലാഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബെന്‍ഹര്‍ കോട്ടത്തു വളപ്പില്‍, സി.വി.പ്രജില്‍, പി.ആര്‍.വിനീത് എന്നിവരും പരിശോധനാ സംഘത്തില്‍ പങ്കെടുത്തു.

Tags