അക്കരെ കൊട്ടിയൂരിൽ മണിത്തറയ്ക്കു മുകളിൽ കെട്ടിയുണ്ടാക്കുന്ന താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണം ഇന്ന് പൂർത്തിയാകും

google news
sreekovil

കൊട്ടിയൂർ: അക്കരെ കൊട്ടിയൂരിൽ മണിത്തറയ്ക്കു മുകളിൽ കെട്ടിയുണ്ടാക്കുന്ന താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണം ഇന്ന് പൂർത്തിയാകും. കാട്ടിൽ നിന്ന് ശേഖരിക്കുന്ന ഞെട്ടിപ്പനയോലയും ഓടയും വള്ളികളും ഉപയോഗിച്ചാണ് ശ്രീകോവിലിന്റെ നിർമ്മാണം. 

sreekovil kotiyoor

തിരുവോണ ആരാധനയും വൈശാഖ മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീർ വെപ്പും 29 ന് നടക്കും. ഇളനീർ വെപ്പിന്റെ ഭാഗമായി വേട്ടയ്‌ക്കൊരു മകൻ ക്ഷേത്രത്തിൽ നിന്ന് എരുവട്ടി തണ്ടയാൻ എള്ളെണ്ണയും ഇളനീരുമായി കൊട്ടിയൂരിൽ എത്തിച്ചേരും. കാര്യത്ത് കൈക്കോളൻ തിരുവൻചിറയിലെ കിഴക്കേ നടയിൽ തട്ടും പോളയും വിരിക്കുകയും കുടിപതി കാരണവർ വെള്ളി ക്ടാരം വച്ച് രാശി വിളിക്കുകയും ചെയ്യുന്നതോടെയാണ് ഇളനീർ വെപ്പ് ആരംഭിക്കുക. 30 നാണ് ഇളനീരാട്ടവും അഷ്ടമി ആരാധനയും. 

kovil

അതേസമയം അക്കരെ ക്ഷേത്രത്തിൽ എത്തുന്നവരുടെ സൗകര്യാർത്ഥം കൗണ്ടറുകൾ വഴി വഴിപാട് കിറ്റുകൾ നൽകി തുടങ്ങി.10 നെയ്പായസം അടങ്ങിയ കിറ്റ് 800 രൂപയ്ക്കും രണ്ട് നെയ് പായസം, രണ്ട് അപ്പം, കളഭം , ആടിയ നെയ്യ്, ആയിരം കുടം തീർത്ഥം തുടങ്ങിയവ അടങ്ങിയ സ്പെഷ്യൽ പ്രസാദ കിറ്റ് 500 രൂപയ്ക്കുമാണ് ലഭിക്കുക.