കോട്ടയം മലബാര്‍ പഞ്ചായത്തില്‍ സി.പി. എം പ്രവര്‍ത്തകയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

google news
കോട്ടയം മലബാര്‍ പഞ്ചായത്തില്‍  സി.പി. എം പ്രവര്‍ത്തകയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു

 കൂത്തുപറമ്പ്:   കോട്ടയം മലബാര്‍ പഞ്ചായത്തില്‍ സി.പി. എം പ്രവര്‍ത്തകയുടെ വീടിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തുവെന്ന പരാതിയില്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.കോട്ടയം പഞ്ചായത്തിലെ കോലാവിലാണ്അക്രമമുണ്ടായത്. 

സി. പി. എം കോലാവില്‍ബ്രാഞ്ച് അംഗവും  ആശാവര്‍ക്കറുമായ  സുഷമയുടെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ കല്ലേറുണ്ടായത്. അക്രമത്തിന് പിന്നില്‍ ആര്‍. എസ്. എസ് പ്രവര്‍ത്തകരാണെന്ന് സി.പി. എം പ്രാദേശിക നേതൃത്വം ആരോപിച്ചു. സുഷമയുടെ പരാതിയിലാണ് പൊലിസ്‌കേസെടുത്തു അന്വേഷണമാരംഭിച്ചത്. കല്ലേറില്‍വീടിന്റെ മുന്‍വശത്തെജനല്‍ ചില്ലുകള്‍തകര്‍ന്നിട്ടുണ്ട്.

Tags