കൊട്ടിയൂരിൽ ഹോട്ടലിന്റെ മേൽക്കൂര തകർന്നു വീണു ; ഉടമയും ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

google news
ssss

കണ്ണൂർ: കൊട്ടിയൂരിൽ ഹോട്ടലിന്റെ മേൽക്കൂര തകർന്നു വീണു. കൊട്ടിയൂർ നീണ്ടുനോക്കിയിലെ എസി ജോസിന്റെ ഉടമസ്ഥതയിലുള്ള ‘എസി’ ഹോട്ടലിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഹോട്ടലിനുള്ളിൽ ജോസും ജീവനക്കാരും ഉണ്ടായിരുന്നു എങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മേൽക്കൂരയും സീലിങ്ങും പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്. ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം നടത്തി.

Tags