കൂട്ടുപുഴയിൽ എംഡി.എം.എ കടത്തുന്നതിനിടെ പാറാൽ സ്വദേശിയായ യുവാവ് അറസ്റ്റിൽ

fhg

കണ്ണൂർ: ഇരിട്ടികൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹനപരിശോധനക്കിടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പാനൂർ  പാറാട് സ്വദേശി എൻ. പ്രേംജിത്ത് (23) ആണ് 57 മില്ലി ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് സംഘത്തിന്റെ പിടിയിലാകുന്നത്.തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രജീഷ് കുന്നുമ്മലും സംഘവും നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രേംജിത്ത് പിടിയിലാകുന്നത്.

 അറസ്റ്റ് രേഖപ്പെടുത്തിയ ഇയാൾക്കെതിരെ എൻ ഡി പി എസ് നിയമ പ്രകാരം കേസ്സെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) എം.വി. അഷ്റഫ് , കെ.കെ. ഷാജി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്ക൯, കെ.എ. മജീദ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.

Tags