കൂട്ടുപുഴയിൽ വൻ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻമയക്കുമരുന്ന് വേട്ട: ചേലോറ സ്വദേശിയായ യുവാവ് അറസ്റ്റിൽ

Big narcotics hunt in Kootupuzha: Youth from Chelora arrested
Big narcotics hunt in Kootupuzha: Youth from Chelora arrested

ഇരിട്ടി: കൂട്ടുപുഴഎക്സൈസ് ചെക്ക് പോസ്റ്റിൽ വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 21 ഗ്രാം എം.ഡി.എം.എ യു മായി ചേലോറ സ്വദേശി കൂട്ടുപുഴ ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി. ചേലോറ വളയനാട് കക്കുന്നുമ്മൽ വീട്ടിൽ കെ റഹീസാണ് കുടുങ്ങിയത്.

Big narcotics hunt in Kootupuzha: Youth from Chelora arrested

ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി രജിത്തും സംഘവും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. വാഹന പരിശോധന നടത്തുന്നതിനിടയിൽബാംഗ്ലൂരിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസിൽ സംശയസ്പദമായി രീതിയിൽ യുവാവിനെ കണ്ടതിനെ തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് റഹീസിൽ നിന്ന് 20.646 ഗ്രാം എം ഡി എം എ കണ്ടെടുത്തത്. 

10 വർഷം ജയിൽശിക്ഷയും ഒരു ലക്ഷം പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അസിസ്റ്റൻറ് എക്സൈസ് ഉദ്യോഗസ്ഥരായ കെ പി 
ലത്തീഫ്,  കെ  ശശികുമാർ,സി.എം ജെയിംസ്, പി ശ്രീനാഥ്, എൻ സി വിഷ്ണു, എ കെ റിജു,എം സുബിൻ,ധനുസ് പൊന്നമ്പത്ത്, ശ്രേയ മുരളി,പി എ  ജോജൻ എന്നിവരുൾപ്പെട്ട സംഘമാണ് റഹീസിനെ പിടികൂടിയത്.

Tags