കൂത്തുപറമ്പിൽ മുക്കുപണ്ടം പണയംവെച്ച് പതിനൊന്നുലക്ഷം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍

kuthuparamb

കൂത്തുപറമ്പ് : കൂത്തുപറമ്പ് പഴയ നിരത്തിലെ സ്വകാര്യ സ്വര്‍ണ പണയ സ്ഥാപനത്തില്‍ പല തവണയായി മുക്കുപണ്ടം പണയം വച്ച് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ പേരാവൂര്‍ കൊളവംചാല്‍ സ്വദേശി എ.അഷറഫിനെ കൂത്തുപറമ്പ് പൊലിസ് വെളളിയാഴ്ച്ച രാവിലെ  പേരാവൂര്‍ ടൗണില്‍  നിന്നും  അറസ്റ്റ് ചെയ്തു.

ബന്ധുവായ സ്ത്രീയെ ഉപയോഗിച്ചാണ് അഷറഫ് തട്ടിപ്പ് നടത്തിയതെന്ന്  പൊലിസ് പറഞ്ഞു.ഈ സ്ത്രീയാണ് കൂത്തുപറമ്പ് നഗരത്തിലെ സ്വകാര്യ സ്വര്‍ണപണയ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയം വച്ചിരുന്നത്. ഇവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന്  കൂത്തുപറമ്പ് എസ്. ഐ നിഖില്‍ അറിയിച്ചു.

ആദ്യം യഥാര്‍ത്ഥ സ്വര്‍ണാഭരണം പണയം വെക്കുകയും അത് തിരിച്ചെടുക്കുകയും ചെയ്ത് വിശ്വാസ്യത പിടിച്ച് പറ്റിയ ശേഷമായിരുന്നു തട്ടിപ്പ്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഒരു മാല പണയംവെക്കാനെത്തിയപ്പോള്‍ സ്ഥാപനത്തിലുള്ളവര്‍ക്ക് സംശയം തോന്നുകയും പണയം സ്വീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ മുന്‍പ്  പണയം വച്ചത് മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായതെന്നും പേരാവൂര്‍ എസ്. ഐ നിഖില്‍ പറഞ്ഞു.

Tags