കൂത്തുപറമ്പില്‍ എസ്. ഐയെയും പൊലിസുകാരെയും അക്രമിച്ച എസ്. എഫ്. ഐ ഏരിയാ സെക്രട്ടറിക്കെതിരെ കേസെടുത്തു

google news
കൂത്തുപറമ്പില്‍ എസ്. ഐയെയും പൊലിസുകാരെയും അക്രമിച്ച എസ്. എഫ്. ഐ ഏരിയാസെക്രട്ടറിക്കെതിരെ കേസെടുത്തു

 കൂത്തുപറമ്പ്: കൂളത്തുപറമ്പ്   എം.ഇ. എസ് കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലിസിനെ അക്രമിച്ചതിന്  എസ്. എഫ്. ഐ ഏരിയാസെക്രട്ടറി ആദര്‍ശ് പാട്യത്തിനും മൂന്ന് പേര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെ ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുളള സംഘര്‍ഷം തടയാനെത്തിയ കൂത്തുപറമ്പ് എസ്. ഐ ടി. അഖില്‍ ഉള്‍പ്പെടെയുളളവരെ അക്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണംതടസപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്. എസ്. ഐയുടെ പരാതിയില്‍ സ്വമേധായാണ് കേസെടുത്തത്.

Tags