ഭാവ ഗായകന് ഓർമ്മ പൂക്കളുമായി കൊല്ലൂരിൽ സംഗീതജ്ഞരുടെ പ്രാർത്ഥനാഞ്ജലി

Musicians pay tribute to Bhava singer with flowers in Kollur
Musicians pay tribute to Bhava singer with flowers in Kollur

കണ്ണൂർ: ഭാവഗായകൻ പി. ജയചന്ദ്രന് ഓർമ്മപ്പൂക്കൾ അർപ്പിച്ച്കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രാങ്കണത്തിൽ സംഗീതജ്ഞരുടെ പ്രാർത്ഥനാഞ്ജലി.ഗാനഗന്ധർവൻ യേശുദാസിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് രാമചന്ദ്രൻ്റെ നേതൃത്വത്തിൽ 25 വർഷമായി നടന്നു വരുന്ന കൊല്ലൂർ സംഗീതോത്സവം വെള്ളിയാഴ്ച രാവിലെ ആറിന് മൂകാംബിക ക്ഷേത്രം വടക്കേ നടയിൽ ആരംഭിച്ചപ്പോഴാണ്വ്യാഴാഴ്ച രാത്രി അന്തരിച്ച പി. ജയചന്ദ്രൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥനാഞ്ജലി നടത്തിയത്.

Musicians pay tribute to Bhava singer with flowers in Kollur

വാതാപി ഗണപതി പാടി കാഞ്ഞങ്ങാട് രാമചന്ദ്രനും കാനഡ രാഗത്തിൽ പരമുഖ സരസ്വതി കീർത്തനം ചൊല്ലി ആറ്റുവശ്ശേരി മോഹനൻ പിള്ളയും ഏകദിന സംഗീതോത്സവത്തിന് തുടക്കം കുറിച്ചു.ആനയടി പ്രസാദ്,ദേവി കൃഷ്ണൻ തൃപ്പൂണിത്തുറ,ജ്യോതി ലക്ഷ്മി ഉദയകുമാർ കൊല്ലം,ഗൗരി നാരായണൻ തൃശ്ശൂർ,ആർദ്രപ്രസാദ് ചേർത്തലപുഷ്പ പ്രഭാകർ കാഞ്ഞങ്ങാട്,പ്രിയദർശൻ കോഴിക്കോട്,ഭാസ്കരൻ മാസ്റ്റർ കരിവെള്ളൂർ തുടങ്ങി നിരവധി സംഗീതജ്ഞർ പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ സന്തോഷ് ചൈതന്യ കമ്പല്ലൂർ, ജബ്ബാർ കാഞ്ഞങ്ങാട് എന്നിവരാണ് സംഗീതോത്സവത്തിന്  നേതൃത്വം നൽകുന്നത്.

Tags