മുത്തപ്പൻ്റെ പ്രതിപുരുഷൻ എന്ന രീതിയിൽ ഭക്തജനങ്ങൾക്ക് അനുഗ്രഹം നൽകി; കണ്ണൂർ പറശ്ശിനിക്കടവിൽ കോലധാരിക്ക് വിലക്ക്
Nov 29, 2024, 10:13 IST
കണ്ണൂർ: സമൂഹമാധ്യമങ്ങളിലടക്കം അടുത്തിടെ വലിയ ചർച്ചയായ വിഷയമായിരുന്നു പറശ്ശിനി മടപ്പുരയിലെ കോലധാരി വിവിധയിടങ്ങളില്‍ വച്ച് ദക്ഷിണ വാങ്ങി ഭക്തര്‍ക്ക് അനുഗ്രഹം നൽകിയ സംഭവം. ഇതിനു പിന്നാലെ കോലധാരിയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് പറശ്ശിനി മടപ്പുര അധികൃതർ.
കോലധാരിയെ വിളിച്ചു വരുത്തി പറശിനി മടപ്പുരയിൽ മുത്തപ്പൻ്റെ കോലം ധരിക്കുന്നതിൽ നിന്നും വിലക്കിയതായി ഭാരവാഹികൾ അറിയിച്ചു. മടപ്പുരയുടെ പേര് കളങ്കപ്പെടുത്തുന്ന ഇത്തരത്തിലുള്ള ആചാര വിരുദ്ധ പ്രവർത്തനങ്ങളിൽ ഭക്തജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.