മൺപാത്ര സമുദായങ്ങൾക്ക് എല്ലാ കോഴ്സുകൾക്കും വിദ്യാഭ്യാസസംവരണം നടപ്പിലാക്കണം; കെ.എം. എസ്. എസ് വനിതാവേദി

KMSS Vanithavedi State Council Conference
KMSS Vanithavedi State Council Conference

തളിപ്പറമ്പ്: പ്രൊഫഷണൽ കോഴ്സുകൾക്ക് സംവരണം നൽകിക്കൊണ്ടുള്ള 2014 ലെ സർക്കാർ ഉത്തരവ് പിജി ഉൾപ്പടെ എല്ലാ ഡിഗ്രി കോഴ്സുകൾക്കും ബാധകമാക്കണമെന്ന് കേരള മൺപാത്രനിർമ്മാണ സമുദായ സഭ ( കെ.എം. എസ്. എസ് ) വനിതാവേദി സംസ്ഥാന കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ ഒ.ഇ.സി ആനുകൂല്യങ്ങളുടെ കുടിശിക തീർക്കുകയും ഫണ്ട് യഥാസമയം നൽകുകയും ചെയ്യണമെന്നും സ്ത്രീകൾക്ക് നേരെ വളർന്നുവരുന്ന അതിക്രമങ്ങൾക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

KMSS Vanithavedi State Council Conference

സമ്മേളനം ശ്രീകണ്ഠാപുരം നഗരസഭ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വനിതാവേദി സംസ്ഥാന പ്രസിഡന്റ് ലതിക രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിദ സുബ്രഹ്മണ്യൻ മുഖ്യാതിഥിയായിരുന്നു. കെ. എം. എസ്. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് രജനി രമാനന്ദ് , കെ.എം. എസ്. എസ് ഭാരവാഹികളായ  സി.കെ. ചന്ദ്രൻ, വി.വി. പ്രഭാകരൻ, ശാന്താമാച്ചൻ, തളിപ്പറമ്പ നഗരസഭാ കൗൺസിലർ ഒ. സുജാത എന്നിവർ പ്രസംഗിച്ചു.

പ്രതിനിധി സമ്മേളനം കെ.എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ബി. സുബാഷ് ബോസ് ആറ്റുകാൽ ഉദ്ഘാടനം ചെയ്തു. വനിതാവേദി സംസ്ഥാന ജനറൽ സെക്രട്ടറി രാധാജയൻ റിപ്പോർട്ടും ട്രഷറർ ശ്രീകല ബിനു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വനിതാവേദി ഭാരവാഹികളായ ഷീബ രവീന്ദ്രൻ, കെ.വിലാസിനി, ഓമനക്കുട്ടപ്പൻ, ടി.രജനി, അനില ബിനു , സജിനി പ്രഭാകരൻ, യു. ഗീത, കെ.എം. എസ്. എസ് ഭാരവാഹികളായ പി.കെ. ജനാർദ്ദനൻ, പി.പി. രവീന്ദ്രൻ, പി. വിജയൻ എന്നിവർ പ്രസംഗിച്ചു.

 KMSS Vanithavedi State Council Conference new authority members

ഭാരവാഹികളായി ലതിക രവീന്ദ്രൻ - കണ്ണൂർ ( പ്രസി. ), അനില ബിനു - എറണാകുളം, ടി. രജനി - കാസർഗോഡ് (വൈസ് പ്രസി. ), ഓമനക്കുട്ടപ്പൻ - കോട്ടയം (ജന. സെക്ര.), സുനിതകുമാരി - തിരുവനന്തപുരം ,ടി.വി. പത്മിനി - കണ്ണൂർ, രാജലക്ഷ്മി രഘു - തൃശ്ശൂർ,ഷീജ പങ്കജ് - കാസർഗോഡ് (സെക്ര. ) ശ്രീകല ബിനു - തൃശ്ശൂർ ( ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

Tags