പിണറായി എന്ന പേര് കൊള്ളയുടെ പര്യായമായി മാറി: കെ.എം.അഭിജിത്ത്

google news
KM Abhijith

മട്ടന്നൂർ: പിണറായി എന്ന പേര് അഴിമതിയുടെയും കൊള്ളയുടെയും പര്യായമായി മാറിയെന്ന് എൻ.എസ്.യു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്. കെ.എസ്.യു.കണ്ണൂർ ജില്ലാ കമ്മറ്റി മട്ടന്നൂരിൽ നടത്തിയ ഷുഹൈബ് അനുസ്മരണ റാലിയുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേന്ദ്ര ഏജൻസികൾ സത്യസന്ധമായി അന്വേഷണം നടത്തിയാൽ പിണറായി വിജയൻ്റെ സ്ഥാനം പൂജപ്പുര സെൻട്രൽ ജയിലിലെ ലോക്കപ്പിലായിരിക്കുമെന്നും മുഖ്യമന്ത്രിയും മകളും കുടുംബാംഗങ്ങളും അഴിമതിക്കാരായ ഒരേയൊരു ഗവൺമെൻ്റാണ് കേരളത്തിലേതെന്നും ഇടതു പക്ഷത്തിൻ്റെ കൊള്ളരുതായ്മകൾക്കെതിരെ പടപൊരുതാൻ ഷുഹൈബിൻ്റെ ഓർമകൾ  കരുത്താകുമെന്നും ഷുഹൈബ് നെഞ്ചേറ്റിയ കോൺഗ്രസിൻ്റെ മൂവർണ പതാക കൂടുതൽ കരുത്തോടെ ഉയർത്തിപ്പിടിക്കാൻ കെ.എസ്.യു.ആവേശത്തോടെ മുന്നോട്ട് കുതിക്കുമെന്നും അഭിജിത്ത് പറഞ്ഞു.ഒപ്പം ഷുഹൈബ് കാണിച്ചു തന്ന സേവനത്തിൻ്റെയും കാരുണ്യത്തിൻ്റെയും പാതയിലൂടെ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

പിണറായി എന്ന പേര് കൊള്ളയുടെ പര്യായമായി മാറി: കെ.എം.അഭിജിത്ത്

പാലോട്ടുപള്ളിയിൽ നിന്നും ആരംഭിച്ച ആയിരങ്ങൾ അണിനിരണ വിദ്യാർത്ഥി റാലി കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി.മുഹമ്മദ്‌ ഷമ്മാസ് ജില്ലാ പ്രസിഡന്റ്‌ എം.സി അതുലിന് പതാക കൈമാറി ഉദ്‌ഘാടനം ചെയ്തു.മട്ടന്നൂർ ബസ്റ്റാന്റിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ കെ.എസ്.യു.ജില്ലാ പ്രസിഡണ്ട് എം.സി.അതുൽ അധ്യക്ഷത വഹിച്ചു.

അൺ ഓർഗനൈസ്ഡ് എംപ്ളോയീസ് കോൺഗ്രസ് സംസ്ഥാന ചെയർമാൻ റിജിൽ മാക്കുറ്റി,കെ.പി.സി.സി മെമ്പർ മുഹമ്മദ് ബ്ളാത്തൂർ,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ,വൈസ് പ്രസിഡണ്ട് ഫർസിൻ മജീദ്,കെ.എസ്.യു.സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസ്,സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സനൂജ് കുരുവട്ടൂർ,ഫർഹാൻ മുണ്ടേരി,കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് മാവില,കെ.എസ്.യു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ആകാശ് ഭാസ്കരൻ,ആദർശ് മാങ്ങാട്ടിടം,നേതാക്കളായ ഹരികൃഷ്ണൻ പാളാട്,സൗരവ് സുരേന്ദ്രൻ,അൽത്താഫ് ഉദയഗിരി,വൈഷ്ണവ് കയലോട്,മുഹമ്മദ്‌ റിസ്വാൻ,സൂര്യ തേജ്,യദു നന്ദൻ.ആർ,മുഹമ്മദ്‌ നിഹാൽ,ശ്രീരാഗ് ടി.പി,അർഷാദ് കാവ്വായി എന്നിവർ പ്രസംഗിച്ചു.

പിണറായി എന്ന പേര് കൊള്ളയുടെ പര്യായമായി മാറി: കെ.എം.അഭിജിത്ത്

Tags