കെ.കെ.ബാലറാം ആർ.എസ്.എസ്. പ്രാന്ത സംഘചാലക്

google news
KK Balaram

കണ്ണൂർ:ആര്‍എസ്എസ് കേരള പ്രാന്ത സംഘചാല കായി അഡ്വ. കെ.കെ. ബാലറാമിനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരം എംജിഎം സെൻട്രൽ പബ്ലിക് സ്കൂളില്‍ ചേർന്ന ആര്‍.എസ്എസ് സംസ്ഥാന പ്രതിനിധി സഭയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കണ്ണൂർ വിഭാഗ് സംഘചാലക് അഡ്വ. സി. കെ. ശ്രീനിവാസൻ വരണാധികാരിയായി.

കണ്ണൂര്‍ തളിപ്പറമ്പ് സർ സെയ്ദ് കോളജിൽ വിദ്യാർത്ഥിയായിരിക്കെ ആർ എസ് എസ് പ്രവർത്തകനായ ബാലറാം കണ്ണൂർ നഗർ കാര്യവാഹ്, കണ്ണൂർ ജില്ലാ കാര്യവാഹ്, ജില്ലാ സംഘചാലക് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2002 മുതല്‍ 2021 വരെ പത്തൊമ്പത് വര്‍ഷം പ്രാന്ത സഹസംഘചാലക് എന്ന ചുമതലയില്‍ പ്രവര്‍ത്തിച്ചു. 2021ല്‍ പ്രാന്തസംഘചാലകായി. ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്നു. കണ്ണൂര്‍ ശ്രീഭക്തി സംവര്‍ധിനിയോഗം ഡയറക്ടര്‍, ജനസേവ സമിതി മാനേജിങ് ട്രസ്റ്റി, പള്ളിക്കുളം സേവാ മാനേജിങ് ട്രസ്റ്റി എന്നീ ചുമതലകള്‍ വഹിച്ചുവരുന്നുണ്ട്.

Tags