കിസാൻ സർവ്വീസ് സൊസൈറ്റി ദേശീയ സമ്മേളനം കന്യാകുമാരിയിൽ
ആലക്കോട്: കിസാന്‍ സര്‍വ്വീസ് സൊസൈറ്റി നാലാമത് ദേശീയ സമ്മേളനം കന്യാകുമാരിയില്‍ നടക്കും.നവംബര്‍ 15, 16, 17 തീയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാരും വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായുള്ള കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ യോഗം ചെമ്പന്തൊട്ടിയില്‍ ദേശീയ ചെയര്‍മാന്‍ ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ പൊതുമരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ കെ.സി. ജോസഫ് അദ്ധ്യക്ഷതവഹിച്ചു.ദേശീയ വൈസ് ചെയര്‍മാന്‍ പൈലി വാത്യാട്ട് മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജോസഫ് തോമസ്, ജില്ലാ പ്രസിഡണ്ട് കെ.ജെ.ചാക്കോ കൊന്നയ്ക്കല്‍, ഇന്‍ഫാം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്‌കറിയ നെല്ലന്‍കുഴി, ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് പോള്‍, ലിസി ടോമി എന്നിവര്‍ പ്രസംഗിച്ചു.
വയനാട് ദുരന്ത സഹായനിധിയിലേക്കുള്ള ശ്രീകണ്ഠപുരം, കച്ചേരിക്കടവ് ഉള്‍പ്പെടെയുള്ള യൂണിറ്റുകളുടെ വിഹിതം ദേശീയ ചെയര്‍മാന്‍ ഏറ്റുവാങ്ങി.
ശാസ്ത്രീയ കോണ്‍ക്രീറ്റ് കുരുമുളക് കര്‍ഷക ക്ലാസിന് മാത്യു ചെമ്പേരി, ബെന്നി ചെമ്പേരി എന്നിവര്‍ നേതൃത്വം നല്‍കി.109 കര്‍ഷകര്‍ സെമിനാറില്‍ പങ്കെടുത്തു.ജില്ലാ വനിതാ വിംഗിന്റെ 11 ഭാരവാഹികളേയും സമ്മേളനം തിരഞ്ഞെടുത്തു. സുസമ്മ ഓലിക്കര(പ്രസിഡന്റ്), തങ്കമ്മ കൊച്ചുവേലില്‍ (ജന.സെക്രട്ടറി) സോളി ഈഴക്കുന്നേല്‍(ട്രഷറര്‍