കിസാൻ സഭ കണ്ണൂർ ജില്ലാ സമ്മേളനം മയ്യിലിൽ വെച്ച് നടക്കും

kisansaba
kisansaba

കണ്ണൂർ : അഖിലേന്ത്യാ കിസാൻ സഭയുടെ ജില്ലാ സമ്മേളനം (എ ഐ കെ എസ്)5,6 തീയ്യതികളിലായി മയ്യിലിൽ വെച്ച് നടക്കുമെന്ന് ജില്ലാ സെക്രട്ടറി സി പി ഷൈജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോ: 5 ന് വൈകുന്നേരം 4-30ന്കർഷക സമ്മേളനം എ ഐ കെ എസ് അഖിലേന്ത്യാവൈസ്പ്രസിഡണ്ട് അഡ്വ: പി സന്തോഷ് കുമാർ എം പി യും  6ന് രാവിലെ 9 - 30ന്  പ്രതിനിധി സമ്മേളനം മന്ത്രി പി പ്രസാദും ഉൽഘാടനം ചെയ്യും.

5-30 ന് നണിയൂർ വിഷ്ണുഭാരതീയന്റെ ഭവനത്തിൽവെച്ച് പതാക ജാഥ സംസ്ഥാന സിക്രട്ടറി എ പ്രദീപൻ നും  കൊടിമര ജാഥ പാടിക്കുന്ന് ഇ കുഞ്ഞിരാമൻ നായർ സ്മൃതികുടീരത്തിൽ വെച്ച് കേരള മഹിളാ സംഘം സംസ്ഥാന ജോയിന്റ് സിക്രട്ടറി എൻ ഉഷയും ഉദ്ഘാടനം ചെയ്യും.

വിവിധ നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ നേതാക്കളായ പി കെ മധുസൂദനൻ ,കെ വി ഗോപിനാഥ് , ഉത്തമൻ വേലിക്കാത്ത്, കെ വി ബാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.

Tags