സാമ്പത്തിക ബുദ്ധിമുട്ട് ഇനി മറന്നേക്കൂ ; കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയ

Forget financial difficulties;  Kannur KIMS Sreechand Hospital free surgery for economically backward people
Forget financial difficulties;  Kannur KIMS Sreechand Hospital free surgery for economically backward people

കണ്ണൂർ: സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ശസ്ത്രക്രിയകൾ ഒഴിവാക്കേണ്ടി വരുന്നവർക്ക് ആശ്വാസമായി കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി  പുതിയ പദ്ധതി ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയ സഹായം നൽകുന്ന ഈ പദ്ധതിയിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യം.

ആശുപത്രിയിലെ വിവിധ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദധതി  നടപ്പാക്കുന്നത്. കാർഡിയാക് സയൻസസ് , ജനറൽ സർജറി, യൂറോ & നെഫ്രോളജി, ഗാസ്ട്രോ സയൻസസ്, ഓർത്തോപെഡിക്സ്, ന്യൂറോ സയൻസസ്, ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി, അനസ്തീഷ്യിയോളജി, പാത്തോളജി, മൈക്രോബയോളജി, റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവർ ഈ പദ്ധതിയുടെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കും.
മെഡിക്കൽ ഡയറക്ടറും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. രവീന്ദ്രന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുക. വിദഗ്ധ ഡോക്ടർമാരുടെയും സന്നദ്ധ സംഘടനകളുടെയും ഈ മാനുഷിക സഹായ പ്രവർത്തനത്തിൻ്റെ ഭാഗമാകും.

Forget financial difficulties;  Kannur KIMS Sreechand Hospital free surgery for economically backward people

ആരോഗ്യം ഒരു അവകാശമാണെന്നും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം ചികിത്സ ലഭിക്കാത്തവർക്ക് ആശ്വാസമായിരിക്കും ഈ പദ്ധതിയെന്നും കിംസ് കേരള ക്ലസ്റ്റർ സിഇഒയും ഡയറക്ടറുമായ ഫർഹാൻ യാസീൻ പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഒരു സ്വകാര്യ ആശുപത്രി ഇത്തരമൊരു മാതൃകാ പദ്ധതി നടപ്പാക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.


സൗജന്യ ശസ്ത്രക്രിയ ഓ പി ഡി ക്ലിനിക്ക് പദ്ധതിയുടെ സവിശേഷതയാണ് .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സർജറി ആവശ്യമുള്ള ആളുകൾക്ക് സൗജന്യ പരിശോധനയും സർജറികളിൽ പ്രത്യേക ഇളവുകളും ലഭ്യമാക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7025767676

Tags