കിളിയന്തറയിൽ നിയന്ത്രണം വിട്ട കാർ സോളാർ ലൈറ്റ് തൂൺ തകർത്തു

A nine-year-old boy and his neighbor drowned in the Iritti Charal river
A nine-year-old boy and his neighbor drowned in the Iritti Charal river

ഇരിട്ടി : കിളിയന്തറയിൽ നിയന്ത്രണം വിട്ടകാർ റോഡരികിലെ സോളാർ ലൈറ്റിലും കലുങ്കിലും ഇടിച്ചു തകർന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം.

ഇരിട്ടി ഭാഗത്തുനിന്നും കൂട്ടുപ്പുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് എതിർ ദിശയിലെ സോളാർ ലൈറ്റ് ഇടിച്ച് തെറിപ്പിച്ചതിനു ശേഷം കലുങ്കിന്റെ ഭിത്തിയിൽ ഇടിച്ച് നിൽക്കുകയായിരുന്നു.

കലുങ്കിൽ ഇടിച്ചു നിന്നതിനാൽ കാർ തോട്ടിലേക്ക് മറിഞ്ഞില്ല. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Tags