കിഡ്സ് അത്‌ലറ്റിക്സ് പരിശീലനവും ജില്ലാ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പും നടത്തും

Kids athletics training and district cross country championship will be conducted
Kids athletics training and district cross country championship will be conducted

കണ്ണൂർ: കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ, ഡിസംബർ മാസങ്ങളിൽ പൊതുവിദ്യാലയങ്ങളിലെ എൽ പി വിഭാഗം അധ്യാപകർക്കായി കിഡ്സ് അത്‌ലറ്റിക്സ് പരിശീലനം, ജില്ലാ കിഡ്‌സ് അത്‌ല‌റ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്, ജില്ലാ ക്രോസ് കണ്‍ട്രി ചാമ്പ്യൻഷിപ്പ് എന്നിവ സംഘടിപ്പിക്കും. വേൾഡ് അത്‌ലറ്റിക്‌സിന്റെ നേതൃത്വത്തിൽ 4 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് കൂടുതൽ വഴങ്ങുന്ന, സാഹചര്യങ്ങൾക്കനുസരിച്ച് വിവിധ തരത്തിലുള്ള ഗെയിമുകൾ ഉൾപ്പെടുത്തി മൽസരത്തിന്റെ തീവ്രതയും ബുദ്ധിമുട്ടൊന്നുമില്ലാതെ കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന കളറുകളിലുള്ള ഉപകരണങ്ങൾ നിർമ്മിച്ച് കുട്ടികളെ വിവിധ കായിക ഇനങ്ങളിലുള്ള താൽപര്യവും ജനിപ്പിക്കുന്ന പദ്ധതിയാണ് കിഡ്സ് അത്‌ലറ്റിക്‌സ്.

ജില്ലയിലെ കുട്ടി കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി പൊതു വിദ്യാലയങ്ങളിലെ എൽ.പി, യു.പി അധ്യാപകർക്കായി നവംബർ 25 മുതൽ 29 വരെ ഉപജില്ലാ അടിസ്ഥാനത്തിൽ കണ്ണൂർ, പരിയാരം, ഇരിട്ടി, തലശ്ശേരി, കൂത്തുപറമ്പ് എന്നീ കേന്ദ്രങ്ങളിൽ വച്ച് പരിശീലനം നടത്തും. ജില്ലയിലെ 1300 ഓളം എൽപി, യു.പി സ്‌കൂളുകളിൽ നിന്നും ഒരു അധ്യാപകൻ/ അധ്യാപിക പങ്കെടുക്കുന്ന പരിശീലന കളരി 15 ഉപജില്ലകളെ അഞ്ച് ഗ്രൂപ്പുകളാക്കി തരം തിരിച്ചാണ് പരിശീലനം നൽകുന്നത്.

Kids athletics training and district cross country championship will be conducted

25ന് കണ്ണൂര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാള്‍- കണ്ണൂർ നോർത്ത്, പാപ്പിനിശ്ശേരി, തളിപ്പറമ്പ് സൗത്ത് ഉപജില്ലകൾ  
26ന് പരിയാരം മെഡിക്കൽ കോളേജ് ഗ്രൗണ്ട് -പയ്യന്നൂർ, മാടായി, തളിപ്പറമ്പ് നോർത്ത് ഉപജില്ലകൾ,
27ന് എം ജി കോളേജ് ഇരിട്ടി- ഇരിട്ടി, ഇരിക്കൂർ, മട്ടന്നൂർ ഉപജില്ലകൾ.
28ന് മുനിസിപ്പൽ സ്റ്റേഡിയം തലശ്ശേരി- തലശ്ശേരി നോർത്ത്, തലശ്ശേരി സൗത്ത്, ചൊക്ലി, പാനൂർ ഉപജില്ലകൾ.
29ന് മുനിസിപ്പൽ സ്റ്റേഡിയം കൂത്തുപറമ്പ് - ചൊക്ലി, കൂത്തുപറമ്പ് ഉപജില്ലകൾ) എന്നിങ്ങനെയാണ് പരിശീലനം നടക്കുക.

പരിശീലന ക്ലിനിക്കിന്റെ ഔപചാരികമായ ഉദ്ഘാടനം നവംബർ 25 ന് കാലത്ത് 9.30ന് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് ജില്ലാ സ്പോർട്‌സ് കൗണ്‍സിൽ ഹാളിൽ വച്ച് നിർവ്വഹിക്കും.

പൊതുവിദ്യാലയങ്ങൾക്ക് പുറമെ സിബിഎസ് സി, ഐസിഎസ്സി വിദ്യാലയങ്ങളിലെ അധ്യാപകർക്ക് വേണ്ടി ഡിസംബർ ആദ്യവാരം മറ്റൊരു പരിശീലനക്കളരി കൂടി നടത്തുന്നുണ്ട്. ഇതു വഴി കണ്ണൂർ ജില്ലയിൽ നിന്നും അയ്യായിരം കുരുന്നു കൗമാര പ്രതിഭകളെയെങ്കിലും ഈ രംഗത്തേക്ക് ആകർഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു..

ഈ വർഷത്തെ കണ്ണൂർ ജില്ലാ ക്രേസ് കൺട്രി ചാമ്പ്യൻഷിപ്പ് ഡിസംബർ 13 ന് പയ്യാമ്പലം ബീച്ചിൽ നടക്കും. 16, 18, 20, പുരുഷ വനിതാവിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കുന്നതാണെന്നും കണ്ണൂര്‍ ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്‍ ഭാരവാഹികളായ ജോസ് മാത്യു, ടി ശ്രീഷ്, ഷാമിന്‍ കെ കെ, കെ പ്രഭാവതി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Tags