കയറ്റിറക്കുമതി കുറഞ്ഞു, യാത്രക്കാർ കൂടി; കണ്ണൂർ വിമാനത്താവളത്തിൻ്റെ പ്രവർത്തന റിപ്പോർട്ട് പുറത്തുവിട്ട് കിയാൽ

kannur international airport
kannur international airport

കണ്ണൂർ: കടുത്ത പ്രതിസന്ധിക്കിടെയിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഓഗസ്റ്റിലും യാത്രക്കാരുടെ എണ്ണത്തിൽ വർധനവെന്ന റിപ്പോർട്ട് പുറത്ത് വിട്ട് വിമാനത്താവള കമ്പിനിയായ കിയാൽ. എയർ പോർട്ട് അതോറിറ്റിയെ ഉദ്ധരിച്ചാണ് കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. 

എയർപോർട്ട് അതോറിറ്റിയുടെ കണക്കുപ്രകാരം ജൂലായ് മാസത്തേക്കാൾ 4986 യാത്രക്കാരുടെ വർധനയാണുണ്ടായത്. 3153 അന്താരാഷ്ട്രയാത്രക്കാരുടെയും 1833 ആഭ്യന്തരയാത്രക്കാരുടെയും വർധനയുണ്ടായി. ജൂലായിലും 3427 യാത്രക്കാരുടെ വർധനയുണ്ടായിരുന്നു.89,313 അന്താരാഷ്ട്രയാത്രക്കാരും 30,059 ആഭ്യന്തരയാത്രക്കാരുമാണ് ഓഗസ്റ്റിൽ കണ്ണൂർ വിമാനത്താവളംവഴി യാത്രചെയ്തത്.

Kannur airport

സർവീസുകളുടെ എണ്ണം കഴിഞ്ഞമാസം ആയിരം കടന്നിട്ടുണ്ട്. ആകെ 1006 സർവീസുകളാണ് നടത്തിയത്. ജൂലായിൽ കണ്ണൂരിൽ 967 സർവീസുകളാണുണ്ടായിരുന്നത്. അതേസമയം ചരക്കുനീക്കത്തിൽ കുറവാണ് രേഖപ്പെടുത്തിയത്. ജൂലായിൽ 641 ടൺ ചരക്ക് വിദേശത്തേക്ക് കയറ്റി അയച്ചിരുന്നത് ഓഗസ്റ്റിൽ 438 ആയി കുറഞ്ഞു. 

ഓണക്കാലമായതിനാൽ ഈ മാസം 100 ടണ്ണോളം അധികം കയറ്റുമതി നടന്നിട്ടുണ്ട്. പച്ചക്കറികൾ, പൂക്കൾ, വാഴയില തുടങ്ങിയവയാണ് ഗൾഫ് നാടുകളിലേക്ക് കയറ്റിയയച്ചത്. കാർഗോ കോംപ്ളക്സ് തുടങ്ങാൻ കഴിയാത്തത് കണ്ണൂർ വിമാനത്താവളത്തെ സംബന്ധിച്ചു കനത്ത തിരിച്ചടിയായി മാറുന്നുണ്ട്.

Tags