ഖാദി ഓണം വിൽപ്പന മേള ഓഗസ്റ്റ് എട്ടിന് കണ്ണൂരിൽ തുടങ്ങും നവീകരിച്ച ഷോറും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും
കണ്ണൂർ: ഈ വർഷം ഖാദിബോർഡ് 150 കോടിയുടെ വിൽപ്പന ലക്ഷ്യമിടുന്നതായി വൈസ് ചെയർമാൻ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു . പയ്യന്നൂർ ഖാദി കേന്ദ്രം കണ്ണൂർ കാസർകോട് ജില്ലകളിലായി 30 കോടി വിൽപ്പനയാണ് ലക്ഷ്യമിടുന്നത്. ഓണം വിൽപ്പന 24 കോടിയാണ് ലക്ഷ്യം.
ഓണം ഖാദി വിൽപനമേളക്ക് ഓഗസ്റ്റ് എട്ടിന് തുടക്കമാവും.
കണ്ണൂർ ഖാദി ടവറിൽ പ്രവർത്തിക്കുന്ന ആധുനികരീതിയിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനവും ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ വൈസ് ചെയർമാൻ പി ജയരാജന്റെ അധ്യക്ഷതയിൽ സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിക്കും
കുടുംബത്തിന് ആകെ ഓണക്കോടിയായി ഖാദി വസ്ത്രം എന്ന പ്രചാരണവുമായി ആണ് ഖാദി ബോർഡ് മുന്നോട്ടുപോകുന്നത്.
ആധുനിക വസ്ത്ര ഷോറൂമുകളുടെ മുഖമുദ്രയായ ലോൺട്രി സർവീസ് ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ശരീരത്തിന് ഇണങ്ങുംവിധം വസ്ത്രങ്ങളുടെ ആർട്ടറേഷൻ എന്നിവയുടെ സേവനം ഈ ഓണത്തിന് ഉപഭോക്താക്കൾക്ക് കണ്ണൂർ ഷോറൂമിൽ ലഭ്യമാകും. ഈ ഓണക്കാലത്ത് ഭവന്റെ സേവനം രാത്രി ഒമ്പതു മണിവരെ ലഭ്യമാവും ഓണക്കാലത്ത് 30 ശതമാനം സർക്കാർ റിബേറ്റും ലഭിക്കും. ആകർഷകമായ സമ്മാന പദ്ധതികളും സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് വ്യവസ്ഥയിൽ ഖാദി വസ്ത്രങ്ങൾ വാങ്ങാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.
പരുക്കൻ ഗാന്ധിയിൽ നിന്നും നേർമയുള്ള മസ്ലിൻ, ഖാദി പോളിസ്റ്റർ, സിൽക്ക് തുണികളിലേക്കും ഖാദി മേഖല മാറി.
പയ്യന്നൂർ ഖാദി കേന്ദ്രത്തിനു കീഴിൽ 68 നൂൽപ്പ് കേന്ദ്രങ്ങളും 61 നെയ്ത് കേന്ദ്രങ്ങളും ആധുനിക വൽക്കരിച്ച റെഡിമെയ്ഡ് യൂണിറ്റും കിടക്ക നിർമ്മാണ യൂണിറ്റും യാൺ ഡൈയിംങ് സെൻസറും പ്രവർത്തിക്കുന്നു കെ വി രാജേഷ്, ഷോളി ദേവസ്യ, കെ വി ഫാറൂഖ്, വി. ഷിബു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു